ഭോപാൽ: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ തള്ളിയിട്ട ശേഷം ഇവരുടെ മാതാപിതാക്കളെ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ജവാദ് മേഖലയിലെ കീരോൺ ഗ്രാമത്തിലുള്ള രാകേഷ് ഖേർ എന്ന യുവാവാണ് ഭാര്യയായ രാജസ്ഥാൻ സ്വദേശി ഉഷയെ വീട്ടുവളപ്പിലെ കിണറ്റിലേക്ക് തള്ളിയിടുകയും തുടർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ ഉഷയുടെ മാതാപിതാക്കളെ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തത്.
മധ്യ പ്രദേശിലെ നീമുച് ജില്ലയിൽ ഓഗസ്റ്റ് 21-ന് നടന്ന സംഭവം ഈയിടെയാണ് പുറത്തറിഞ്ഞത്. കിണറ്റിലുള്ളിലെ കയറിൽ രണ്ട് മണിക്കൂറോളം തൂങ്ങിക്കിടന്ന യുവതിയെ ഖേർ തന്നെയാണ് വലിച്ച് പുറത്തെത്തിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് പോലീസ് ഖേറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം