കുട്ടനാട്: ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കുട്ടനാട് ഏരിയാ കമ്മിറ്റിയിലെ 3 പേരെ പുറത്താക്കി. എഎസ് അജിത്, വി കെ കുഞ്ഞുമോൻ, എംഡി ഉദയ് കുമാർ എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇവർക്കെതിരെയുള്ള നടപടിയുണ്ടായത്. ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് ഇവർ നടത്തിയതെന്നാണ് സിപിഎം നിലപാട്. അടുത്തിടെ ഇവർ സിപിഐയിൽ ചേർന്നിരുന്നു.
കുട്ടനാട്ടിൽ 222 പേരാണു സിപിഎം വിട്ടു സിപിഐയിൽ ചേർന്നത്. സിപിഎമ്മിൽ നിന്നും സിപിഐയിലേക്കു ചേർന്നവർക്കെതിരെ കുട്ടനാട്ടിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുകയാണ്. വർഗവഞ്ചകരെന്നും ഒറ്റുകാരെന്നുമാണു പോസ്റ്ററുകളിലുള്ളത്. എൻ.ഡി.ഉദയനെ കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കുകയും പകരം വെളിയനാട് ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരു യോഗത്തിൽ പോലും അദ്ദേഹത്തെ പങ്കെടുപ്പിച്ചിട്ടില്ലെന്നാണു പാർട്ടി വിട്ടവർ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം