ഇംഫാൽ: മണിപ്പൂരില്‍ വീണ്ടും കലാപം. തെഗ്നോപാല്‍ ജില്ലയിലെ പലേല്‍ മേഖലയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരും അസം റൈഫിള്‍സും തമ്മിലാണ് ഏറ്റുമുട്ടിയത്. സൈനിക ഉദ്യോഗസ്ഥരടക്കം എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തെങ്നൗപാല്‍ ജില്ലയിലെ പല്ലേല്‍ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ സേന സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
ബുധനാഴ്ച ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗഗക്ചാവോ ഇഖായില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ടോര്‍ബംഗിലെ ആളൊഴിഞ്ഞ വീടുകളിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം നടത്തി. ബാരിക്കേഡുകള്‍ ഭേദിച്ച് കടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ഞഅഎ), അസം റൈഫിള്‍സ്, മണിപ്പൂര്‍ പോലിസ് എന്നിവരടങ്ങുന്ന സുരക്ഷാ സേന സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
മരിച്ചവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. പത്തിലേറെ മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക വിവരവുമുണ്ട്. കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചെങ്കിലും പലേല്‍ മേഖലയില്‍ പലയിടങ്ങളിലും ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളടക്കം ഏറ്റുമുട്ടലില്‍ മുന്‍ നിരയിലുണ്ടെന്നാണ് വിവരം. ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ അതിര്‍ത്തിയിലെ സൈനിക ചെക്ക് പോസ്റ്റ് നീക്കം ചെയ്യാന്‍ കഴിഞ്ഞ ദിവസം ജനക്കൂട്ടം ശ്രമിച്ചതും സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്. കലാപം വീണ്ടും ശക്തി പ്രാപിക്കുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തല്‍ക്കാലം മൗനം പാലിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം