കോഴിക്കോട്: സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് പ്രധാൻ മന്ത്രി പോഷൺ പദ്ധതിപ്രകാരം സംസ്ഥാനസർക്കാരിന് 132.90 കോടി രൂപ കൈമാറിയെന്ന് കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചതായി എൻടിയു സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ പറഞ്ഞു.
സംസ്ഥാനം ട്രഷറിയിൽ നിന്ന് ഈ തുക സംസ്ഥാനത്തിന്റെ നോഡൽ അക്കൗണ്ടിലേക്ക് മാറ്റേണ്ടതായിരുന്നു. ഇതിലേക്ക് ചേർക്കേണ്ട സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സർക്കാർ നിക്ഷേപിച്ചിട്ടില്ല. ഈ നടപടിക്രമം പൂർത്തിയാക്കാത്തതിനാലാണ് കേന്ദ്രസർക്കാർ കൂടുതൽ പണം അനുവദിക്കാത്തതെന്നു ഓഗസ്റ്റ് എട്ടിന് ഇ-മെയിൽ മുഖേന സംസ്ഥാന സർക്കാരിനെ അറിയിച്ചതാണെന്നും അനൂപ് കുമാർ പറഞ്ഞു.
സർക്കാരിന്റെ അനാസ്ഥ മറച്ചുവയ്ക്കാൻ വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ളവർ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടത്തുകയാണെന്നും ടി.അനൂപ് കുമാർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം