ക്ഷേ​ത്രമ​തി​ലി​ൽ മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം ചെയ്തു; 10 വ​യ​സു​കാ​ര​നെ യു​വാ​വ് കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: പൂ​വ​ച്ച​ലി​ൽ ക്ഷേ​ത്ര മ​തി​ലി​ന് സ​മീ​പം മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തി​ന്‍റെ പ​ക​യി​ൽ യു​വാ​വ് ബ​ന്ധു​വാ​യ 10 വ​യ​സു​കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. പൂ​വ​ച്ച​ൽ സ്വ​ദേ​ശി​യാ​യ ആ​ദി​ശേ​ഖ​ര​ൻ ആ​ണ് മരിച്ചത്. സം​ഭ​വ​ത്തി​ൽ ആ​ദി​ശേ​ഖ​ര​ന്‍റെ അ​ക​ന്ന ബ​ന്ധു​വാ​യ പ്രി​യ​ര​ഞ്ജ​ൻ എ​ന്ന യു​വാ​വി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ നടത്തുകയാണ്. 

ഓ​ഗ​സ്റ്റ് 31-ന് ​പു​ളി​ങ്കോ​ട് ക്ഷേ​ത്ര​ത്തി​ന് സമീപമാണ്  സംഭവം നടന്നത്. സാ​ധാ​ര​ണ വാ​ഹ​നാ​പ​ക​ടം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സും ആ​ദി​ശേ​ഖ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും എ​ന്ന​തിനാ​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നി​ല്ല.  എന്നാൽ,സം​ഭ​വ​ത്തെ​പ്പ​റ്റി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ര​ഹ​ത്യാ സാ​ധ്യ​ത പോ​ലീ​സി​ന് വെ​ളി​പ്പെ​ട്ട​ത്. സൈ​ക്കി​ളി​ൽ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ, സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ മ​നഃ​പൂ​ർ​വം ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​പ്പോഴാണ് ക്ഷേ​ത്ര മ​തി​ലി​ന് സ​മീ​പം പ്രി​യ​ര​ഞ്ജ​ൻ മൂ​ത്ര​മൊ​ഴി​ച്ച​ത് കു​ട്ടി ചോ​ദ്യം​ചെ​യ്തിരുന്നതായും  ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും  അരിഞ്ഞത്.  തുടർന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ, അ​പ​ക​ടം ന​ട​ന്ന ദി​വ​സ​വും ക്ഷേ​ത്ര മ​തി​ലി​ന് സ​മീ​പം മൂ​ത്ര​മൊ​ഴി​ച്ച ശേ​ഷ​മാ​ണ് ഇ​യാ​ൾ വാ​ഹ​ന​ത്തി​ൽ കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യ​തെ​ന്ന് തെ​ളി​ഞ്ഞു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പ്രി​യ​ര​ഞ്ജ​ന്‍ ഒ​ളി​വി​ൽ പോ​യ​തി​നാ​ൽ ഇ​യാ​ളു​ടെ ഭാ​ര്യ​യാ​ണ് കാ​റി​ന്‍റെ താ​ക്കോ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ഇ​യാ​ളെ ചോ​ദ്യം​ചെ​യ്തി​ന് ശേ​ഷം കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം