സനാതന ധർമ്മത്തെ അവസാനിപ്പിക്കാൻ ശ്രമിച്ചവർ ഒരിക്കലും വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മത്തെക്കുറിച്ചുള്ള പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജയ് റാം താക്കൂർ.
ഇന്ത്യ സഖ്യത്തിലെ ബുദ്ധിജീവികൾ എന്ന് വിളിക്കപ്പെടുന്നവരും നേതാക്കളും മൗനം പാലിച്ചുകൊണ്ട് ഇത്തരം പരാമർശങ്ങളെ പിന്തുണയ്ക്കുകയാണെന്ന് താക്കൂർ കുറ്റപ്പെടുത്തി. സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്നതിലൂടെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളുടെ തങ്ങളുടെ മാനസികാവസ്ഥ തുറന്നുകാട്ടി. സനാതന ധർമ്മത്തിനെതിരായ ദുഷ്പ്രചരണങ്ങൾ I.N.D.I.A ബ്ലോക്കിന്റെ നേതാക്കൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജി 20യില്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
സനാതന ധർമ്മത്തെ ആക്രമിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നവർ, കഴിഞ്ഞ 1000 വർഷമായി ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും വിജയിച്ചിട്ടില്ലെന്ന് മനസിലാക്കണം. വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായ സുഖ്വീന്ദർ സിംഗ് സുഖുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം