സ​ലാ​ല ന്യൂ ​സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

മ​സ്ക​ത്ത്​: സ​ലാ​ല​യി​ലെ പു​തി​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി ഹി​ലാ​ൽ ബി​ൻ അ​ലി ബി​ൻ ഹി​ലാ​ൽ അ​ൽ സ​ബ്തി  ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​​വി​കാ​സ​ങ്ങ​ളും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ദ്ദേ​ഹം വീ​ക്ഷി​ച്ചു. സ​ലാ​ല​യി​ലെ നി​ല​വി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹോ​സ്പി​റ്റ​ലി​ലെ സ്പെ​ഷ​ലൈ​സ്ഡ് ക്ലി​നി​ക്കു​ക​ളും അ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​​ണ​ങ്ങ​ളും ആ​രോ​ഗ്യ​മ​ന്ത്രി പ​രി​ശോ​ധി​ച്ചു.

പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഘ​ട​ന​പ​ര​മാ​യ ജോ​ലി​ക​ൾ ഏ​താ​ണ്ട്​ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പ​ദ്ധ​തി 2025ഓ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​റു നി​ല​ക​ളി​ലാ​യി 1,00,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ്​ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 700 കി​ട​ക്ക​ക​​ളും ഉ​ണ്ടാ​കും. ആ​ശു​പ​ത്രി​യി​ൽ വി​വി​ധ മെ​ഡി​ക്ക​ൽ സ്പെ​ഷാ​ലി​റ്റി​ക​ളും ഒ​രു​ക്കും.

also read.. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ

32 വ​കു​പ്പു​ക​ളാ​യി​രി​ക്കും താ​ഴ​ത്തെ നി​ല​യി​ൽ സ​ജ്ജീ​ക​രി​ക്കു​ക. ഇ​ൻ​പേ​ഷ്യ​ന്റ് വി​ഭാ​ഗ​ത്തി​ൽ നാ​ല് ശ​സ്ത്ര​ക്രി​യ വാ​ർ​ഡു​ക​ൾ, നാ​ല് കു​ട്ടി​ക​ളു​ടെ വാ​ർ​ഡു​ക​ൾ, മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള തീ​വ്ര​പ​രി​ച​ര​​ണ വി​ഭാ​ഗ​ത്തി​ൽ 31 കി​ട​ക്ക​ക​ൾ, ഇ​ന്റ​ർ​മീ​ഡി​യ​റ്റ് തീ​വ്ര​പ​രി​ച​രണ വി​ഭാ​ഗ​ത്തി​ൽ 16 കി​ട​ക്ക​ക​ൾ, ശി​ശു​രോ​ഗ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 15 കി​ട​ക്ക​ക​ൾ, ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കും മാ​സം തി​ക​യാ​ത്ത കു​ഞ്ഞു​ങ്ങ​ൾ​ക്കു​മാ​യി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 38 കി​ട​ക്ക​ക​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും. പൊ​ള്ള​ലേ​റ്റ ചി​കി​ത്സാ​വി​ഭാ​ഗ​ത്തി​ൽ 12 കി​ട​ക്ക​ക​ൾ, പ്ര​സ​വ വാ​ർ​ഡു​ക​ളി​ൽ 25 കി​ട​ക്ക​ക​ൾ, അ​പ​ക​ടം, എ​മ​​ർ​ജ​ൻ​സി, പു​ന​ർ-​ഉ​ത്തേ​ജ​ന യൂ​നി​റ്റ്, ഡയാലിസിസ് യൂനിറ്റ് എന്നിവയിൽ 32 വീതം കിടക്കകൾ ഒര​ുക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം