അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യപിച്ചു. 2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ക്ഷേത്രത്തിന്റെ നിര്‍മാണം നടക്കുകയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും നേരെത്തെ വിവരങ്ങളുണ്ടായിരുന്നു.
പ്രതിക്ഷേധത്തിനു ഇടയിൽ ബിജെപിക്കുനേരെ തേനിച്ച ആക്രമണം
ഈ വര്‍ഷം അവസാനത്തോടെ ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തി, ജനുവരിയോടെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ അറിയിക്കുന്നത്. മേല്‍ക്കൂരയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആദ്യ നിലയുടെ നിര്‍മാണം അന്തിമഘട്ടത്തിലും. രാവിലെ 6.30 മുതല്‍ രാത്രി 8 മണി വരെയായിരിക്കും ഭക്തര്‍ക്ക് അനുവദിക്കുന്ന ദര്‍ശന സമയം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം