ഇന്നലെ മാത്രം 21 പ്രത്യേക വിമാനങ്ങളാണ് ഡൽഹിയിൽ ഇറങ്ങിയത്. ഇതിൽ തന്നെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ “എയർഫോഴ്സ് വൺ’ അടക്കം 12 വിമാനങ്ങൾ വൈകുന്നേരം അഞ്ചിനു ശേഷമാണ് എത്തിയത്. ഇത്രയധികം വിവിഐപി വിമാനങ്ങൾ രാജ്യത്ത് ഒരുമിച്ചിറങ്ങിയത് സമീപകാലത്ത് ആദ്യം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള പാലം വിമാനത്താവളത്തിലായിരുന്നു വിമാനങ്ങൾ ഏറെയും ലാൻഡ് ചെയ്തത്. സുരക്ഷാ ആവശ്യത്തിനും മറ്റുമായി ഒട്ടേറെ വിമാനങ്ങളും പല രാജ്യങ്ങളിൽ നിന്നായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കാത്ത തരത്തിലായിരുന്നു ക്രമീകരണം. മൊറീഷ്യസ്, യൂറോപ്യൻ യൂണിയൻ, സിംഗപ്പൂർ എന്നിവയുടെ തലവന്മാർ മാത്രമാണ് രാജ്യാന്തര
വിമാനത്താവളത്തിൽ ഇറങ്ങിയത്.
വിവിഐപി വിമാനങ്ങൾ ഏറെയും എത്തിയ ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ 25 ശതമാനത്തോളം സർവീസുകൾ കുറയ്ക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദേശമുണ്ടായിരുന്നു. ഈ നിയന്ത്രണം വിവിഐപികൾ മടങ്ങുന്ന നാളെ വൈകിട്ട് 6 മുതൽ രാത്രി 12 വരെയും ബാധകമായിരിക്കും.
പാലം വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനങ്ങളിൽ ഏറിയ പങ്കും രാജ്യാന്തര വിമാനത്താവളത്തിലാണ് പാർക് ചെയ്തിരിക്കുന്നത്. യുഎസ് പ്രസിഡന്റ് എയർഫോഴ്സ് വൺ പോലെയുള്ള ചില പ്രധാനപ്പെട്ട വിമാനങ്ങൾ പാലം വിമാനത്താവളത്തിൽ തന്നെ പാർക്ക് ചെയ്യും.
ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്നു രാവിലെ എട്ടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ ഉച്ചയ്ക്കും പാലം വിമാനത്താവളത്തിൽ ഇറങ്ങും.
ഒരു വർഷം മുൻപ് പിടിച്ചെടുത്ത യുക്രെയ്ൻ പ്രവിശ്യകളിൽ റഷ്യ നടത്തുന്ന തിരഞ്ഞെടുപ്പ് തുടങ്ങി
220 പാർക്കിങ് സ്ലോട്ടുകൾ ഡൽഹിയിലുണ്ടെങ്കിലും ഗോ ഫസ്റ്റ് വിമാനക്കമ്പനി പ്രവർത്തനം നിർത്തിവച്ചതുമൂലം അൻപതോളം സ്ലോട്ടുകളിൽ ഗോ-ഫസ്റ്റ് വിമാനങ്ങളുണ്ട്. അതുകൊണ്ട് പാർക്കിങ് സ്ലോട്ടുകൾക്ക് വൻ ഡിമാൻഡ് ആയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം