അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി നാണയം അനാച്ഛാദനം ചെയ്തു. ലക്ഷ്വറി ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ ഈസ്റ്റ് ഇന്ത്യ കമ്പനി 4 കിലോ സ്വര്‍ണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് നാണയം നിര്‍മിച്ചത്. ഏകദേശം 23 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ് നാണയം.
നാണയത്തിന് 9.6 ഇഞ്ചിലധികം വ്യാസമുണ്ട്, ബാസ്കറ്റ് ബോളിന്റെ വലിപ്പവും. മേരി ഗില്ലിക്, ആര്‍നോള്‍ഡ് മച്ചിന്, റാഫേല്‍ മക്ലൂഫ്, ഇയാന്‍ റാങ്ക് ബ്രോഡ്ലി എന്നിവരാണ് കോയിനിലെ ഛായാചിത്രങ്ങള്‍ വരച്ചത്. മധ്യത്തിലുള്ള നാണയത്തിന് 2 പൗണ്ടിലധികം ഭാരമുണ്ട്. ചുറ്റുമുള്ള ചെറിയവയ്ക്ക് ഓരോന്നിനും 1 ഔണ്‍സാണ് ഭാരം. കിരീടം അതിസൂക്ഷ്മമായാണ് നിര്‍മിച്ചതെന്നും വജ്രങ്ങള്‍ മുറിച്ച് ഓരോന്നായി പതിപ്പിക്കുകയായിരുന്നുവെന്നും കമ്പനി പറഞ്ഞു. രാജ്ഞിയുടെ ഉദ്ധരണികള്‍ നാണയത്തിന്റെ രണ്ട് വശങ്ങളിലായി കൊത്തിവെച്ചിട്ടുണ്ട്.
Also read :സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പുതുപ്പള്ളിയില്‍ കണ്ടത്; പ്രതിപക്ഷ നേതാവ് വിഡി സതീശന്
ദി ക്രൌണ്‍ എന്ന പേരുള്ള നാണയം രാജ്ഞിയുടെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. ലോകത്തിലെ തന്നെ എക്കാലത്തെയും വിലപിടിപ്പുള്ള നാണയമാണിതെന്നാണ് ഈസ്റ്റ് ഇന്ത്യ കമ്പനി അവകാശപ്പെടുന്നത്. 16 മാസം കൊണ്ടാണ് നാണയം നിര്‍മിച്ചത്. കൊവിഡ് മഹാമാരിയുടെ കാലത്ത് വജ്രങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടായി. ഇതോടെയാണ് നിര്‍മാണം വൈകിയത് കമ്പനി അറിയിച്ചു. അതേസമയം എലിസബത്ത് രാജ്ഞിയുടെ ഓര്‍മയ്ക്കായി പുറത്തിറക്കിയ നാണയം ലേലം ചെയ്യുമോയെന്ന് വ്യക്തമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം