തൃശൂര്‍: തൃശ്ശൂരിൽ കാറിലെത്തിയ സംഘം മൂന്നു കിലോ സ്വര്‍ണം കവര്‍ന്നു. തൃശൂര്‍ ടൗണിലെ ഡിപി പ്ലാസാ ബിള്‍ഡിംഗിലുള്ള ഡിപി ചെയിന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം കവർന്നത്.വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് മോഷണം നടന്നത്. കന്യാകുമാരി മാര്‍ത്തണ്ഡം ഭാഗത്തെ കടകളിലെത്തിക്കാനുള്ള സ്വര്‍ണവുമായി ജീവനക്കാർ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു കവര്‍ച്ചാ സംഘം എത്തി സ്വർണം കവർന്നത്.
റിൻറോ, പ്രസാദ് എന്നീ ജീവനക്കാര്‍ സ്വര്‍ണം ബാഗിലാക്കി കടയില്‍ നിന്നിറങ്ങിയയുടന്‍ വെള്ള നിറമുള്ള സ്വിഫ്റ്റ് കാറിലെത്തി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, മോഷണം നടക്കണമെങ്കില്‍ സ്ഥാപനത്തിലെ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.സ്ഥാപനത്തിലുള്ള എല്ലാ ജീവനക്കാരുടേയും ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം