ഡല്‍ഹി:ജി20 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ആഫ്രിക്കന്‍ യൂണിയന് ഇനി സ്ഥിരാംഗം. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കന്‍ യൂണിയന് യൂറോപ്യന്‍ യൂണിയന്റെ അതേ സ്ഥാനമാണ് ലഭിക്കുക. ഇതോടെ ജി20, ജി21 കൂട്ടായ്മയാകും നിലവില്‍ ജി20 ഉച്ചകോടിക്കായി ക്ഷണം ലഭിച്ചിട്ടുള്ള രാജ്യാന്തര സംഘടനകളില്‍ ഒന്നാണ് ആഫ്രിക്കന്‍ യൂണിയന്.
ആഫ്രിക്കന്‍ യൂണിയനെ അംഗമാക്കണമെന്ന് ജൂണില്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ ഉച്ചകോടിയുടെ തുടക്കത്തിലും പ്രധാനമന്ത്രി ഇക്കാര്യം അവതരിപ്പിച്ചു.കൊമോറോസ് ആണ് ഉച്ചകോടിയില്‍ ആഫ്രിക്കന്‍ യൂണിയനെ പ്രതിനിധീകരിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്നത് ഇന്ത്യയുടെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു.
നിലവില്‍ ജി20 കൂട്ടായ്മയില്‍ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് അംഗങ്ങള്‍. ആഗോള ജിഡിപിയുടെ 85% വരുന്ന ലോകരാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം