ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ഡൽഹിയിൽ ഇന്ന് തുടക്കം. പ്രധാന വേദിയായ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ 9.30-ഓടെ ജി20 ഉച്ച കോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ സ്വീകരിച്ചു. 10.30-ന് ഉദ്ഘാടനത്തിന് ശേഷം ‘ഒരുഭൂമി’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ഉച്ചയ്ക്ക് ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചർച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും.അതിഥി രാജ്യങ്ങളുടെ പ്രതിനിധികളെയാണ് രാവിലെ മോദി സ്വീകരിച്ചത്.
ഭാരത് മണ്ഡലത്തിലെ കൊണാര്‍ക് ചക്രത്തിന്റെ പ്രതീകത്തിനു മുന്നില്‍ നിന്നാണ് മോദി നേതാക്കളെ സ്വീകരിക്കുന്നത്. ഒമ്പത് അതിഥി രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന് പ്രതിനിധികള്‍, ആഫ്രിക്കന്‍ യൂണിയന് പ്രതിനിധികളുമടക്കം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യൂറോപ്യന്‍ ധനകാര്യ പ്രതിനിധികളും യോഗത്തിലെത്തുന്നുണ്ട്.ഐഎംഎഫ് മാന്േനജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറേസ്, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ എന്നിവരെയാണ് മോദി ആദ്യം വേദിയിലേക്ക് ക്ഷണിച്ചത്.
ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥ്നാന് ഗെബ്രെയെസൂസ്. വേള്‍ഡ് ട്രേഷ് ഓര്ഗനൈസേഷന് മേധാവി ഒകൊന്ജോ- ഐവേല, ആഫ്രിക്കന്‍ യൂണിയന് പ്രസിഡന്റ് അസലി അസ്സോമനി, ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി സയ്യിദ് ആസാദ് ബിന്‍ തരിക്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഈജിപ്ത് പ്രസിഡന്റ് അബ്ദെഫത്ത എല്‍സിസി എന്നിവരാണ് തുടര്‍ന്ന് വേദിയിലെത്തിയത്.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് തുടങ്ങിയ ലോക നേതാക്കളും വൈകാതെ വേദിയിലെത്തും. അതേസമയം, റഷ്യന്‍ പ്രസിഡന്റും ചൈനീസ് പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കില്ല. പകരം പ്രതിനിധികളെയാണ് അയച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം