തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോ കാർഡിയൽ ഇൻഫാക്ഷനാണു മരണകാരണമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിലേക്ക് നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.
2019 ഫെബ്രുവരി 24നാണ് നയന മരിക്കുന്നത്. തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിലും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയിരുന്നു. എന്നാല്‍, മരണത്തില്‍ കൊലപാതകസാധ്യത നേരത്തെയും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തള്ളിയിരുന്നു. കൊലപാതകത്തില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
മരണത്തിൽ ആത്മഹത്യാസാധ്യത തള്ളിക്കളയാനാകില്ലെന്ന് മുൻ ഫോറൻസിക് സർജൻ മൊഴി ഡോ. ശശികല നൽകിയിരുന്നു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നും ഡോ. ശശികല ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലുണ്ടായിരുന്നു. മൃതദേഹത്തിൽ കഴുത്തിൽ ഉരഞ്ഞ പാടുകളുണ്ടായിരുന്നു
മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കൽ സൂര്യൻപുരയിടത്തിൽ ദിനേശൻ- ഷീല ദമ്പതികളുടെ മകളാണ് നയന സൂര്യ. 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ അവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവർഷത്തോളം സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവർത്തിച്ചുവരികയായിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരിച്ച് ഒരുമാസം പിന്നിടുമ്പോഴായിരുന്നു നയനയുടെയും മരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
.