തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നു പിടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരത്താണ് സംഭവം. പ്രമോദ് എന്നയാളാണ് പിടിയിലായത്.
യുവതിയുടെ ഭർത്താവ് എത്തിയാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. യുവാവ് കടന്നു പിടിച്ചത് യുവതി ഭർത്താവിനെ ഫോണിൽ വിളിച്ചു അറിയിച്ചിരുന്നു. തുടർന്നാണ് ഭർത്താവ് എത്തിയത്.
തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. രണ്ട് തവണ യുവാവ് യുവതിയുടെ ദേഹത്ത് സ്പർശിച്ചിരുന്നു.
തുടർന്ന് യുവതി ഇയാളോട് കയർത്തു സംസാരിച്ചു. എന്നാൽ, പിന്നീട് യുവതിയെ കടന്നു പിടിച്ചതോടെ ഇവർ ഭർത്താവിനെ വിളിച്ച് ഇവർ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം