തിരുവനന്തപുരം: സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് 5200 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ സീറ്റ് ബെല്‍റ്റ് ഘടകങ്ങള്‍ എത്തും. ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കാബിനില്‍ മുന്നിലിരിക്കുന്നവര്‍ക്കും ഒക്ടോബര്‍ 31-നുള്ളില്‍ സീറ്റില്‍ ബെല്‍റ്റ് ഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഡ്രൈവറെ കൂടാതെ ബസുകളില്‍ മുന്നിലിരിക്കുന്നവര്‍ക്കും ലോറികളിലെ സഹായികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രക്കാര്‍ക്ക് ഈ നിര്‍ദേശം ബാധകമാകില്ല. ദീര്‍ഘദൂര ബസുകളില്‍ യാത്രക്കാര്‍ കയറുന്നതിനുള്ള വാതില്‍ ഡ്രൈവര്‍ക്ക് ഇടതുവശത്താണ്. ഇതിന് പിന്നിലാണ് യാത്രക്കാര്‍ക്ക് സീറ്റുള്ളത്. സ്വിഫ്റ്റിന്റെ പുതിയ ബസുകള്‍ക്കെല്ലാം നിര്‍മാണവേളയില്‍ തന്നെ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്.
ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും വാഹനങ്ങളില്‍ ഇത് ഘടിപ്പിക്കുന്നതിനും മറ്റുമായി കൂടുതല്‍ സമയം വേണമെന്ന ആവശ്യം കണക്കിലെടുത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കുകയായിരുന്നു.
കേന്ദ്രനിയമമനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിട്ടുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍നിന്ന് പിഴയീടാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവറിനും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവര്‍ സീറ്റിലുമാണ് ബെല്‍റ്റ് ഉറപ്പാക്കേണ്ടത്.
ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഒഴികെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ നിഷ്‌കകര്‍ഷിച്ചിട്ടുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി തന്നെ ഇവ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ എ.ഐ. ക്യാമറയില്‍ വരുത്തണമെന്ന് ഗതാഗത കമ്മിഷണര്‍ ആര്‍.ടി.ഒമാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം