തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്. രാത്രി 8.30- ഓടെ വർക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം. കാറോടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അമിത വേഗതയിൽ വന്ന കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു. ബൈക്കിൽ സഞ്ചരിച്ച ചെറുന്നിയൂർ തോപ്പിൽ സ്വദേശിയായ യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കാറോടിച്ച മണനാക്ക് സ്വദേശി റഹിം ഷായെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം