ഇംഫാൽ: മണിപ്പുരിൽ വീണ്ടും വെടിവയ്പ്. 2 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെങ്നൗപാൽ, കക്ചിങ് ജില്ലകളിൽ വെള്ളിയാഴ്ച രാവിലെ മുതലാണ് വെടിവയ്പ് ആരംഭിച്ചത്. അസം റൈഫിൾസിലെ ഒരു ജവാനും കുക്കി വിഭാഗത്തിൽപ്പെടുന്ന ആളും കൊല്ലപ്പെട്ടു.
തെങ്‌നൗപാൽ ജില്ലയിലെ പല്ലേൽ മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ സേന സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
മെയ്തെയ് വിഭാഗക്കാർ സുരക്ഷാ സേനയുടെ വേഷത്തിലെത്തി സൈനിക ക്യാംപിൽ അഭയാർഥികളായി കഴിയുന്നവരെ ആക്രമിക്കുകയായിരുന്നുവെന്ന് കുക്കി വിഭാഗക്കാർ ആരോപിച്ചു. എന്നാൽ കുക്കി വിഭാഗക്കാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് മെയ്തെയ് വിഭാഗം ആരോപിച്ചു. കുക്കി വിഭാഗക്കാർ തങ്ങളുടെ വീടുകൾക്ക് തീയിട്ടുവെന്നും വെടിയുതിർത്തുവെന്നും മെയ്തെയ് വിഭാഗം ആരോപിച്ചു.
ജി20 സമ്മേളനം നടക്കുന്നതിനിടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനാണ് ആക്രമണം അഴിച്ചുവിട്ടതെന്നും മെയ്തെയ് കുറ്റപ്പെടുത്തി. സംഘർഷ സ്ഥലത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചുവെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ബുധനാഴ്ച ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്‌ചാവോ ഇഖായിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ടോർബംഗിലെ ആളൊഴിഞ്ഞ വീടുകളിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം നടത്തി. ബാരിക്കേഡുകൾ ഭേദിച്ച് കടക്കാൻ ശ്രമിച്ചവർക്ക് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF), അസം റൈഫിൾസ്, മണിപ്പൂർ പോലീസ് എന്നിവരടങ്ങുന്ന സുരക്ഷാ സേന സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
പ്രതിഷേധത്തിന് ഒരു ദിവസം മുമ്പ് മണിപ്പൂരിലെ അഞ്ച് താഴ്‌വര ജില്ലകളിലും സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച വർഗീയ കലാപം ഇപ്പോഴും തുടരുകയാണ്. വർഗീയ കലാപത്തിൽ ഇതുവരെ 162-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം