ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യംവഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള ലോകനേതാക്കള്‍ ഇന്ത്യയില്‍. ബൈഡനുമായി എയര്‍ഫോഴ്‌സ് വണ്‍ വിമാനം രാത്രി ഏഴുമണിയോടെയാണ് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേന്ദ്രസഹമന്ത്രി ജനറല്‍ വി.കെ സിങ് അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലാകും ബൈഡന്‍ താമസിക്കുക. ബൈഡന് പുറമെ യു.കെ പ്രധാനമന്ത്രി ഋഷി സുനാക് അടക്കമുള്ള നിരവധി നേതാക്കള്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ ഒന്‍പത്, 10 തീയതികളിലാണ് ജി 20 ഉച്ചകോടി.
ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കാത്ത സാഹചാര്യത്തില്‍ ഇരു നേതാക്കന്മാരുടെയും കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്.
നൈജീരിയ പ്രസിഡന്റ് ബോല അഹ്‌മദ് ടിനുബു, മൊറീഷ്യസ് പ്രസിഡന്റ് പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ് തുടങ്ങിയവര്‍ എത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ , ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവര്‍ നാളെ രാവിലെയെത്തും.
ശനിയാഴ്ച വിശിഷ്ടാതിഥികള്‍ക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും.
ജി 20 ഉച്ചകോടി നടക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ആകാശ നിരീക്ഷണവുമുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയില്‍ റോഡ് മാര്‍ഗമുള്ള പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. മെട്രോ ട്രെയിന്‍ സര്‍വീസിന് മുടക്കമില്ല. വിദ്യാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധിനല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം