ആലുവ: ആലുവയിൽ ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആസൂത്രിതമെന്ന് പൊലീസ്. കുട്ടിയെ പ്രതി നേരത്തേ ലക്ഷ്യമിട്ടിരുന്നു. കുട്ടിയെ ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുൻപും ഇയാൾ വീട്ടിലെത്തിയിരുന്നു എന്നും പൊലീസ് പറഞ്ഞു. പ്രതി ക്രിസ്റ്റില്‍ രാജിന്റെ പേരിൽ പെരുമ്പാവൂരിൽ പോക്സോ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.
കുട്ടിയെ കണ്ടുവച്ച ശേഷം ഒരുതവണ പ്രതി കുട്ടിയുടെ വീട്ടിലെത്തി പരിസരം മനസ്സിലാക്കി മടങ്ങി. അതിനുശേഷമാണ് കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇയാള്‍ ലൈംഗീക വൈകൃതത്തിന് അടിമയെന്നും പൊലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് ഈ വിവരങ്ങൾ ലഭിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകി.
പ്രതിയെ 14 ദിവസത്തേക്ക് ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കും. പ്രതിക്കെതിരെ പീഡനവും തട്ടിക്കൊണ്ടുപോകലും പോക്സോ അടക്കമുള്ള വകുപ്പുകളും ചുമത്തി. ഇതിനിടെ, ക്രിസ്റ്റിലിനെതിരെ മറ്റൊരു പോക്സോ കേസ് കൂടി റജിസ്റ്റർ ചെയ്തു. കഴിഞ്ഞ മൂന്നിന് പെരുമ്പാവൂരിലായിരുന്നു സംഭവം.
മോഷണ ശ്രമത്തിനിടെ ഒരുകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു. ഇതിലും പ്രതി ക്രിസ്റ്റിലാണെന്നു പൊലീസ് വ്യക്തമാക്കി. ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം