മസ്കത്ത്: തുറമുഖങ്ങളും വിമാനത്താവളങ്ങളും തമ്മിലുള്ള സംയോജിത ലോജിസ്റ്റിക് സംവിധാനം ഏകീകരിക്കാൻ ലക്ഷ്യമിട്ട് സലാല വിമാനത്താവളം ആദ്യ പരീക്ഷണ ചരക്കുവിമാനം ആരംഭിച്ചു.
തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കുമിടയിൽ സംയോജിത ലോജിസ്റ്റിക് സംവിധാനം ഏകീകരിക്കുന്നതിനുള്ള തന്ത്രപ്രധാന പങ്കാളികളുമായി ഒമാൻ എയർപോർട്ടുകളുടെ സംരംഭങ്ങളുടെ ഭാഗമായാണിത്.
also read.. മുഖം സുന്ദരമാക്കാൻ കടലമാവ് ഇങ്ങനെ ഉപയോഗിക്കൂ
സെപ്റ്റംബർ മൂന്നിന് കൊളംബോയിൽനിന്ന് കടൽമാർഗം കയറ്റുമതി ചരക്കുകൾ അയച്ചു. ഇതിലെ ആദ്യ സംഘം കണ്ടെയ്നറുകൾ സെപ്റ്റംബർ ഏഴിന് സലാല തുറമുഖത്തെത്തി.
ഇവിടെനിന്നും കണ്ടെയ്നറുകൾ റോഡ് മാർഗം സലാല എയർപോർട്ടിലെത്തിച്ച് തുടർന്ന് സലാല വിമാനത്താവളത്തിൽനിന്ന് കൈറോയിലേക്ക് വിമാനമാർഗം ഷിപ്മെന്റ് കയറ്റി അയക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം