സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഈ മാസം അവസാനം റഷ്യയിലേക്ക് പോകും. യുക്രെയ്ന് യുദ്ധത്തില്‍ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്തുകയാണ് ലക്ഷ്യം. റഷ്യയില്‍ നിന്ന് ഉപഗ്രഹ സാങ്കേതികവിദ്യയും ആണവ മുങ്ങിക്കപ്പലുകളും ഭക്ഷ്യവസ്തുക്കളും കൊറിയ ആവശ്യപ്പെട്ടതായാണ് വിവരം.
കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് കിം വിദേശയാത്ര നടത്തുന്നത്. ഉത്തര കൊറിയ റഷ്യയുമായി ആയുധ ഇടപാട് നടത്തുന്നതായി വിവരം ലഭിച്ചെന്നു യുഎസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് വ്യക്തമാക്കി.
റഷ്യയുടെ പസിഫിക് തീര നഗരമായ വ്ലാഡിവോസ്റേറാക്ക് ആയിരിക്കും ചര്‍ച്ചയുടെ വേദി. ട്രെയിനിലാണ് കിം ഇവിടേക്കു പോകുന്നത്. സുരക്ഷാഭടന്മാര് ഉള്‍പ്പെട്ട ട്രെയിനില്‍ 1000 കിലോമീറ്റര്‍ ഒറ്റ ദിവസം കൊണ്ടു സഞ്ചരിച്ചായിരിക്കും കിം റഷ്യയില്‍ എത്തുക. എപ്പോഴും പ്രത്യേക ട്രെയിനിലോ ജെറ്റ് വിമാനത്തിലോ ആണു കിമ്മിന്റെ യാത്രകള്‍. 2018 ല്‍ ചൈനയിലേക്ക് നടത്തിയ യാത്രയും ട്രെയിനിലായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം