തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് അമ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷം കിട്ടുമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോളിംഗ് കൂടിയിരുന്നെങ്കിൽ ഭൂരിപക്ഷം 50000 കടന്നേനെയെന്നും അദ്ദേഹം വ്യക്തമാക്കി.
ആവേശകരമായ ലീഡ് ആണ് പുതുപ്പള്ളിയിൽ കാണാൻ സാധിക്കുന്നത്. പ്രതീക്ഷിച്ച ലീഡ് വരും. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വോട്ട് ഗണ്യമായി കുറയുകയാണ്. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഭൂരിപക്ഷത്തിന്റെ പിന്നിൽ. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. മന്ത്രിമാർ പ്രചാരണത്തിന് വന്നിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനെ.
വ്യക്തിഹത്യ ഒരു വിഷയമല്ല. ജനങ്ങൾ വ്യാജ പ്രചരണങ്ങൾ തള്ളിക്കളഞ്ഞു. സർക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന ഭൂരിപക്ഷമായിരിക്കും. ജനവിരുദ്ധ സർക്കാരിനെതിരായ താക്കീത് ആണിതെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം