തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്നത് വർഗീയ താത്പര്യങ്ങൾക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല. ഇന്ത്യയും ഹിന്ദുസ്ഥാനും ഭാരതും എല്ലാം ഒരേ വികാരമാണെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തെ നരേന്ദ്ര മോദി ഭയപ്പെടുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മോദി തന്നെ രാജ്യം ഭരിക്കാൻ എന്തൊക്കെ വേണമോ അതെല്ലാം ചെയ്യാനുള്ള അജണ്ടയുമായാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു കൂട്ടുന്നത്. സോണിയ ഗാന്ധിയുടെ ചോദ്യത്തിന് പ്രധാനമന്ത്രി ഇതുവരെ മറുപടി പറഞ്ഞില്ല. പ്രതിപക്ഷ ഐക്യത്തോടുള്ള ഭയമാണ് ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാനുള്ള ശ്രമത്തിന് പിന്നിൽ. ബ്രിട്ടീഷുകാർ വരെ ഇന്ത്യയിൽ എല്ലാവർക്കും തുല്യമായ അവകാശം നൽകി. ബ്രിട്ടീഷുകാർക്ക് വേണമെങ്കിൽ ഇന്ത്യയെ ക്രിസ്ത്യൻ രാജ്യമാക്കമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം