ഗർഭച്ഛിദ്രത്തിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും ആരോഗ്യസംവിധാനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാൻ അനുവദിക്കുമെന്നും നേരത്തെ കോടതി പുറപ്പെടുവിച്ച ഉത്തരവ് വീണ്ടും സ്ഥിരീകരികരിച്ചായിരുന്നു ഉത്തരവ്.
2021ൽ 11 ജഡ്ജിമാർ ഉൾപ്പെടുന്ന മെക്സിക്കൻ ഹൈക്കോടതി ഗർഭച്ഛിദ്ര നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും വടക്കൻ സംസ്ഥാനമായ കൊവീലയിൽ (Coahuila) മാത്രമായിരുന്നു ഉത്തരവ് ബാധകമായിരുന്നത്.
പുതിയ ഉത്തരവ് മെക്സിക്കോയിലുടനീളം ഗർഭച്ഛിദ്രം നടത്തുന്ന സേവനങ്ങൾ വർധിപ്പിക്കും. റോമൻ കത്തോലിക്ക മുന്നിട്ട് നിൽക്കുന്ന രാജ്യത്ത് ഗർഭച്ഛിദ്ര അവകാശത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ വലിയ വിജയമാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമിക ഘട്ട പരിശോധന സെപ്തംബര് 18 നു ആരംഭിക്കും
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലാറ്റിനമേരിക്കയിൽ ഉണ്ടായിട്ടുള്ള പ്രത്യുല്പാതന അവകാശങ്ങ മുന്നേറ്റങ്ങളിൽ ഏറ്റവും പുതിയതാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ‘രണ്ട് വർഷം മുമ്പ് കൊവീലയിൽ അങ്ങനെയൊരു ഉത്തരവ് ഉണ്ടായിരുന്നില്ലെങ്കിൽ ഇങ്ങനെയൊരു വിധി ഇപ്പോൾ ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴത്തെ വിധി കൂടുതൽ ആളുകൾക്ക് പ്രയോജനകരമാകും,’ കേസ് മുന്നോട്ടുവച്ച ഇൻഫർമേഷൻ ഓൺ റിപ്രോഡക്റ്റീവ് ചോയ്സിന്റെ (ജി.ഐ.ആർ.ഇ) ഡെപ്യൂട്ടി ഡയറക്ടർ ഇസബെൽ ഫുൾഡ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം