ലഖ്നോ: ഉത്തർപ്രദേശിൽ റെയിൽവെ സ്റ്റേഷനിൽ ടിൻ ഷെഡ് വീണ് യാത്രക്കാർക്ക് പരിക്കേറ്റു. യു.പിയിലെ സംഭാൽ ജില്ലയിലെ ചന്ദൗസി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.
ബുധനാഴ്ച യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുമ്പോഴാണ് ഷെഡ് തകർന്ന് വീണത്. ഷെഡ് കുലുങ്ങാൻ തുടങ്ങിയപ്പോൾ തന്നെ നിരവധി യാത്രക്കാർ രക്ഷപ്പെടാനായി ഓടിമാറിയിരുന്നു.
വിവരമറിഞ്ഞ് റെയിൽവേ പൊലീസ് സ്ഥലത്തെത്തി യാത്രക്കാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം