കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ, മണൽ എടുക്കൽ എന്നിവ നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടാവില്ലെന്ന് ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു.
വെളളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും നിരോധിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കനത്ത മഴയിലും കാറ്റിലും ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. കോഴിക്കോട് ചിന്താവളപ്പ് ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നിൽ വൈകീട്ട് നാലരയോടെയാണ് സംഭവം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ചേവായൂർ സഹകരണ ബാങ്കിന്റെ ഉടമസ്ഥയിലുള്ള വാഹനത്തിന് മുകളിലേക്കാണ് മരം വീണത്.
ബാങ്ക് ആവശ്യങ്ങൾക്കായി പോയതിനു ശേഷം ഹെഡ് ഓഫീസായ തൊണ്ടയാടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മഴയെ തുടർന്ന് ഇവിടെ വെള്ളക്കെട്ട് രുപപെടുകയും വലിയ ബ്ലോക്ക് രൂപപെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വെള്ളക്കെട്ട് ഇവിടെ സ്ഥിരമാണെന്നും ഇതു കാരണമായാണ് മരം കടപുഴകി വീണതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം