പാലക്കാട്: കണ്ണിന് ചികിത്സ നല്‍കാനായി പിടി സെവന് ആനയെ കൂടിന് പുറത്തിറക്കി. പാലക്കാട് ധോണിയില്‍ വനംവകുപ്പ് പിടികൂടി സംരക്ഷിച്ചുവരുന്ന ആനയെ ഏഴര മാസത്തിനുശേഷമാണ് കൂടിന് പുറത്തിറക്കുന്നത്. ചീഫ് വെറ്റിനറി സര്ജന് ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലാണ് ആനയെ പുറത്തിറക്കിയത്. ആനയുടെ ഇടതു കണ്ണിന് കാഴ്ച നഷ്ടമായിരുന്നു.
നേരത്തെ, ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് ആനയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആനയുടെ സംരക്ഷണ ചുമതലയുള്ള വനംവകുപ്പ് ശസ്ത്രക്രിയ നടത്തി ആനയുടെ കാഴ്ച വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു.
ആനയ്ക്ക് കാഴ്ച കുറവുള്ളതിനാല്‍ ശസ്ത്രക്രിയ വേണമെന്ന് നേരത്തെ ഡോക്ടര്‍മാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ആനയെ ചികിത്സിക്കാനുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അടുത്ത ദിവസം തന്നെ പാലക്കാട് എത്തി പരിശോധനകള്‍ ആരംഭിക്കും. ആനയെ പരിശോധിക്കുന്നത് ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതിയില്ലാത്തതായിരുന്നു തുടര്‍ ചികിത്സയ്ക്ക് തടസ്സം. പിടി 7 നെ കൂട്ടില്‍ നിന്ന് പുറത്തിറക്കാൻ അനുമതി ലഭിക്കാത്തതിനാല്‍ നീണ്ടു പോവുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം