മണിപ്പുരിൽ കരസേനയുടെ ബാരിക്കേഡുകൾ
മാറ്റണമെന്നാവശ്യപ്പെട്ട് മെയ്തി വിഭാഗം നടത്തിയ മാർച്ചിൽ വൻ സംഘർഷം. സുരക്ഷാ ഏജൻസികൾ റബർ ബുള്ളറ്റും കണ്ണീർ വാതകവും പ്രയോഗിച്ചതിനെത്തുടർന്നു സ്ത്രീകൾ ഉൾപ്പെടെ 25 പേർക്കു പരുക്കേറ്റു. ഇംഫാൽ വെസ്റ്റ്, ഈസ്റ്റ് ഉൾപ്പെടെ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു.
മെയ് ഭൂരിപക്ഷ പ്രദേശമായ ബിഷ്ണുപുരിലാണ് ഇന്നലെ സംഘർഷമുണ്ടായത്. കരസേനയുടെ ചെക് പോസ്റ്റ് നീക്കാനായി ആയിരക്കണക്കിനു സ്ത്രീകളാണു ബിഷപുരിലേക്കു മാർച്ച് ചെയ്തത്. ചെക്പോസ്റ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവർക്കുനേരെ ആദ്യം കണ്ണീർവാതകവും തുടർന്നു റബർ ബുള്ളറ്റുകളും പ്രയോഗിച്ചു.
ചുരാചന്ദ്പുർ ജില്ലയിലെ ടൊർബുങ്ങിൽനിന്നു പലായനം ചെയ്ത മെയ്കൾക്കു തിരികെ പോകണമെന്നാവശ്യപ്പെട്ടാണു കോഓർഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി (കൊകോമി) സ്ത്രീകളെ നിരത്തി ഇന്നലെ പ്രകടനം നടത്തിയത്. സുരക്ഷ മുൻനിർത്തി മെയ് വിഭാഗക്കാരെ ചുരാചന്ദ്പുരിലേക്കും കുക്കികളെ ബിഷ്ണുപുരിലേക്കും പോകാൻ അനുവദിക്കുന്നില്ല.
സനാതന ധർമം കുഷ്ടം പോലെ : സനാതന പരാമർശവുമായി ഡി എം കെ നേതാവ്
കുക്കി വംശജരായ 10 മണിപ്പുർ എം എൽഎമാരും സർക്കാരുമായി സമാധാനക്കരാറിൽ ഏർപ്പെട്ട കുക്കി സായുധ ഗ്രൂപ്പുകളും ഐസ്വാളിൽ മിസോറം മുഖ്യമന്ത്രി സാറം താങയുമായി ചർച്ച നടത്തി. വിവിധ കുക്കി സംഘടനകളും ചർച്ചയിൽ പങ്കാളികളായി. മണിപ്പുരിലെ കുക്കി-സോ ഗോത്രവിഭാഗങ്ങൾക്ക് പിന്തുണ നൽകുമെന്ന് മിസോറം മുഖ്യമന്ത്രി പറഞ്ഞു. ആയിരക്കണക്കിനു കുക്കികളാണു മിസോറമിൽ ദുരിതാശ്വാസക്യാംപുകളിൽ കഴിയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം