തിരുവനന്തപുരം: വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകത്തിൽ പ്രതികരിച്ച് കാട്ടാക്കട ഡിവൈഎസ്പ. മധ്യവയസ്കനെ അതിക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെയായിരുന്നു സംഭവം. സഹോദരങ്ങൾ ചേർന്ന് ബന്ധുവായ വൃദ്ധ സദനം നടത്തിപ്പുകാരനായ ജലജൻ (56) എന്നയാളെയാണ് അതിക്രൂരമായി കോൺക്രീറ്റ് കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്.
പൂവച്ചിൽ സ്വദേശികളായ സുനിൽകുമാർ സഹോദരൻ സാബു എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. തൂങ്ങാംപാറ പൊറ്റവിളയിൽ ഇവരുടെ ബന്ധുവിന്റെ മരണത്തിന് എത്തിയശേഷം റോഡിൽ വച്ച് ജലജനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മരണവീട്ടിൽ വന്നശേഷം വാഹനത്തിൽ കയറി പോകാൻ തുടങ്ങുന്നതിനു മുൻപാണ് ആദ്യം സുനിലും പിന്നീട് സുനിൽ വിളിച്ചുവരുത്തിയ സാബുവും സ്ഥലത്തെത്തിയത്.
രണ്ടുപേരും ചേർന്ന് ജലജനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ നിലത്ത് വീണ ജലജനെ സ്ഥലത്തുണ്ടായിരുന്ന കോൺക്രീറ്റ് കല്ലെടുത്ത് ഇയാളുടെ മുഖത്ത് അതിക്രൂരമായി ഇടിക്കുകയും ചെയ്തു. കണ്ണിന്റെ ഭാഗവും മുഖത്തെ എല്ലുകളും തലച്ചോറും ഉൾപ്പെടെ തകർന്ന നിലയിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. റൂറൽ എസ് പി ശില്പ ഐപിഎസ് സംഭവം ദിവസം തന്നെ സ്ഥലത്ത് എത്തി അന്വേഷണത്തിന് നേതൃത്വം നൽകി.
കാട്ടാക്കട ഡിവൈഎസ്പിയെ കൂടാതെ എസ് എച്ച് ഒ ഷിബുകുമാർ,സബ് ഇൻസ്പെക്ടർ ശ്രീനാഥ് എന്നിവരാണ് അന്വേഷണം നടത്തിയത്. സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ ഒരാളായ സുനിലിനെ ക്രിസ്ത്യൻ കോളേജിന് സമീപത്തു നിന്നും മറ്റൊരാളായ സാബുവിനെ ആമച്ചിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. നെയ്യാറ്റിൻകര ആശുപത്രിയിൽ ഇവരുടെ മെഡിക്കൽ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം