ബ്രസീലിയ: തെക്കൻ ബ്രസീലിലുണ്ടായ ചുഴലിക്കാറ്റിൽ 31 പേർ മരണപ്പെട്ടു. കനത്ത മഴയും കാറ്റും മൂലം 1,600 പേരുടെ വീടുകൾ തകർന്നടിഞ്ഞു. ചുഴലിക്കാറ്റിനെ തുടർന്ന് രാജ്യത്തെ 60 നഗരങ്ങളിൽ നാശനഷ്ടമുണ്ടാതായി അധികൃതർ അറിയിച്ചു. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ വൈദ്യുതാഘാതമേറ്റാണ് നിരവധി പേർ മരണപ്പെട്ടത്. റിയോ ഗ്രാൻഡെ ദോ സുൽ സംസ്ഥാനത്താണ് ചുഴലിക്കാറ്റിൽ ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചത്. മേഖലയിൽ കനത്ത മഴ തുടരുമെന്നും യാക്യി, കായ്, ടക്വാരി നദികളിൽ പ്രളയം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു.
Read more തൃശൂരിൽ നിന്നും കാണാതായ വിദ്യാർഥികളെ കണ്ടെത്തി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം