ഡിസ്‌നി + ഹോട്ട്സ്റ്റാറിലെ ഐസിസി മെന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് മഹീന്ദ്ര സ്‌പോണ്‍സര്‍ ചെയ്യും

കൊച്ചി: ഐസിസി മെന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2023-ന്റെ സ്റ്റാര്‍ സ്‌പോര്‍ട്ട്‌സിലെ അസോസ്സിയേറ്റ് സ്‌പോണ്‍സറായും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്‌സ്റ്റാറിലെ സ്‌പോണ്‍സറായും മഹീന്ദ്ര ആന്റ് മഹീന്ദ്ര രംഗത്തെത്തും. കായിക രംഗത്തെ മഹീന്ദ്രയുടെ ഏറ്റവും മികച്ച സഹകരണങ്ങളിലൊന്നാണിത്.

 

വരുന്ന ക്രിക്കറ്റ് സീസണില്‍ മുഴുവന്‍ തങ്ങള്‍ ലക്ഷ്യമിടുന്ന വിപണിയില്‍ മികച്ച രീതിയില്‍ എത്താന്‍ ഈ സഹകരണങ്ങളിലൂടെ സാധിക്കുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.  ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ പ്രേക്ഷകര്‍ക്കായി ക്ലിക്ക് ടു ബുക്ക് ടെസ്റ്റ് ഡ്രൈവ് സംവിധാനവും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്.

 

Read also…..മ​ണി​പ്പു​രി​ൽ അ​ന​ധി​കൃ​ത ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കണം: സു​പ്രീം കോ​ട​തി

 

 

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ആവേശവുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സ്‌പോണ്‍സര്‍ഷിപ്പെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോ ആന്റ് ഫാം സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ രാജേഷ് ജെജുരികര്‍ പറഞ്ഞു. 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം