റിയാദ്: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന തീരുമാനവുമായി സൗദി അറേബ്യയും റഷ്യയും.എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി ഈ വര്‍ഷം ഡിസംബര്‍ വരെ നീട്ടാനാണ് തീരുമാനം. സൗദി അറേബ്യയും റഷ്യയും ഈ തീരുമാനം പ്രഖ്യാപിച്ച പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചു.
കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് എണ്ണ. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 90 ഡോളര്‍ പിന്നിട്ടു. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്നാണ് വിവരം. എണ്ണവില തുടര്‍ച്ചയായി ഉയരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. കാരണം, അവശ്യവസ്തുക്കളുടെ വില വര്‍ധനവിന് ഇത് കാരണമാകും. പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്യും.ജൂലൈയിലും ആഗസ്റ്റിലും പ്രതിദിന ഉല്‍പ്പാദനത്തില്‍ 10 ലക്ഷം ബാരല്‍ കുറയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിരുന്നു. ഈ തീരുമാനം വരുന്ന ഡിസംബര്‍ വരെ നീട്ടിയിരിക്കുകയാണിപ്പോള്‍. റഷ്യയാകട്ടെ, പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പ്പാദനമാണ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. ഇതോടെ വിപണിയില്‍ നിന്ന് 13 ലക്ഷം ബാരല്‍ ഓരോ ദിവസവും കുറവ് വരും.
വിപണിയില്‍ എണ്ണ ലഭ്യമാകുന്നത് കുറഞ്ഞാല്‍ വില കൂടുമെന്ന് ഉറപ്പാണ്. സൗദിയുടെയും റഷ്യയുടെയും തീരുമാനം വന്ന പിന്നാലെ പത്ത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എണ്ണവില എത്തി. കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായിട്ടാണ് ബാരലിന് 90 ഡോളര്‍ എത്തുന്നത്. ഇന്ത്യയ്ക്ക് മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ് സൗദി-റഷ്യ സഖ്യത്തിന്റെ തീരുമാനം. ഓരോ മാസവും വിപണിയിലെ സാഹചര്യം പരിശോധിച്ച് ഉല്‍പ്പാദനത്തില്‍ മാറ്റം വരുത്തുമെന്നാണ് സൗദി ഭരണകൂടത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ലക്ഷം ബാരല്‍ കുറയ്ക്കുന്നത് ഡിസംബര്‍ വരെ തുടരുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് പ്രതികരിച്ചു. റഷ്യയ്‌ക്കെതിരെ അമേരിക്ക നീങ്ങുന്ന വേളയില്‍ കൂടിയാണ് റഷ്യ തീരുമാനം കടുപ്പിച്ചത്.
read also….52 ദശലക്ഷം എയർ ബാഗുകൾ പിൻവലിക്കുന്നു
യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ അമേരിക്കയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയ്ക്ക് ഭക്ഷ്യ വസ്തുക്കളും മറ്റും നല്‍കുന്ന യുഎഇയെ അമേരിക്ക താക്കീത് ചെയ്തു എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളാണ് സൗദിയും റഷ്യയും. ഇവരാണ് എണ്ണ വിപണി നിയന്ത്രിക്കുന്നത്.ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയില്‍ നിന്നും റഷ്യയില്‍ നിന്നുമാണ്. കൂടാതെ ഇറാഖ്, യുഎഇ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. പ്രബല രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചാല്‍ വില ഉയരുകയും ഇന്ത്യ പ്രതിസന്ധിയിലാകുകയും ചെയ്യും. സാധാരണ ജനങ്ങളെ പോലും നേരിട്ട് ബാധിക്കുന്നതാണ് എണ്ണവിലയിലെ മാറ്റം.
അതേസമയം, ഇന്ത്യയില്‍ എണ്ണവില ഉടന്‍ വര്‍ധിപ്പിക്കുമെന്ന് കരുതാന്‍ വയ്യ. സുപ്രധാനമായ തിരഞ്ഞെടുപ്പുകളിലേക്ക് രാജ്യം കടക്കുന്ന സാഹചര്യത്തിലാണിത്. ഈ വേളയില്‍ വില ഉയര്‍ത്തിയാല്‍ വലിയ ചര്‍ച്ചയാകുകയും സര്‍ക്കാരിനും ബിജെപിക്കും വെല്ലുവിളിയാകുകയും ചെയ്യും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ഈ വര്‍ഷം നടക്കാനുള്ളത്. അടുത്ത വര്‍ഷവും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം