കോട്ടയം: രാജ്യത്തിന്‍റെ പേരു മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം ഇന്ത്യന്‍ ഭരണഘടന തന്നെ തിരുത്തി എഴുതാനുള്ള ബിജെപി അജണ്ടയിലെ അപകടകരമായ ചുവടുവെയ്പാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി.
read also….പുതുപ്പള്ളിയിലെ ചില ബൂത്തുകളില്‍ പോളിംഗ് വൈകിയതില്‍ പരാതിയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ; ജെയ്ക്
ദീര്‍ഘദര്‍ശികളായ ഭരണഘടനാശില്പികള്‍ നമ്മുടെ ഭരണഘടനയുടെ ആമുഖം തയാറാക്കിയപ്പോള്‍ അത് ആരംഭിച്ചത് തന്നെ ഇന്ത്യയിലെ ജനങ്ങളായ നാം എന്നര്‍ത്ഥം വരുന്ന “വി, ദ പീപ്പിള്‍ ഓഫ് ഇന്ത്യ”എന്ന വാക്യം ഉപയോഗിച്ചുകൊണ്ടാണ്. ഭരണഘടനയില്‍ നാം രേഖപ്പെടുത്തുകയും കാലങ്ങളായി ജനങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത ഇന്ത്യ എന്ന പേര് മാറ്റി എഴുതുക എന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെടുക്കുന്നത് ഭരണഘടനതന്നെ മാറ്റുകയെന്ന ഗൂഢലക്ഷ്യമാണ് ഈ നീക്കത്തിനു പിന്നിലുള്ളതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം