ഇന്ത്യയുടെ പേര് ഭാരതമാക്കി മാറ്റുമെന്ന ചര്‍ച്ചയില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഭാരതം എന്ന പ്രയോഗത്തില്‍ എന്താണ് തെറ്റെന്ന് വിദേശകാര്യമന്ത്രി ചോദിച്ചു. ‘ഭാരതം’ എന്ന പേരിന് ഭരണഘടനയിലും വ്യക്തമായ സ്ഥാനമുണ്ടെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ എന്ന പേര് മാറ്റി ഭാരതം എന്ന് മാത്രമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജി 20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്റെ കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രേഖപ്പെടുത്തിയിരുന്നു.
എഡിറ്റർസ് ഗിലെഡിനെതിരെയുള്ള അറസ്റ്റ് തടഞ്ഞു സുപ്രീം കോടതി
”ഇന്ത്യയെന്നാല്‍ ഭാരതമാണ്. അക്കാര്യം ഭരണഘടനയില്‍ വ്യക്തമായി പറയുന്നുണ്ട്. എല്ലാവരും അത് വായിച്ചു നോക്കണം” – എസ് ജയശങ്കര്‍ പറഞ്ഞു. ” ഇന്ത്യയെ ഭാരതമെന്നും ഹിന്ദുസ്ഥാനെന്നും മാറിമാറി വിളിക്കാറുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിന് മുന്‍പേ ഈ പേരുകളാണ് ഉപയോഗിച്ചിരുന്നത്. അടിമത്വത്തെ ഓര്‍മിപ്പിക്കുന്ന പല പേരുകളും മോദി സര്‍ക്കാരിന്റെ കാലത്ത് മാറ്റിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനപ്പുറവും നീണ്ടുനിന്ന പല പേരുകളും ചിഹ്നങ്ങളുമെല്ലാം മോദി സർക്കാരിന്റെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്” – ജയശങ്കര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം