സനാതന ധർമം ഉൻമൂലനം ചെയ്യണമെന്ന തമിഴ്നാട് യുവജന, കായികക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് പത്തനാപുരം എം.എൽ.എയും ഇടതുമുന്നണി നേതാവുമായ കെ.ബി. ഗണേഷ് കുമാർ. ഉദയനിധി സ്റ്റാലിൻ അച്ഛന്റെയും അപ്പൂപ്പന്റെയും മകനായി രാഷ്ട്രീയത്തിൽ വന്നയാളാണെന്നും മുതിർന്ന കേരള കോൺഗ്രസ് നേതാവ് കെ. ബാലകൃഷ്ണപിള്ളയുടെ മകൻ കൂടിയായ ഗണേഷ് കുമാർ പറഞ്ഞു.
‘ഇന്നലെ തമിഴ്നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമർശങ്ങളോട് ഒരു തരത്തിലും യോജിക്കാനാകില്ല. അത്തരം വിഡ്ഢിത്തരങ്ങൾ കഴിയുന്നതും മന്ത്രിമാരും
ജനപ്രതിനിധകളും പറയാതിരിക്കുന്നതാണ് നല്ലത്. അത് നമ്മുടെ വിഷയമല്ല. അയാൾക്ക് (ഉദയനിധി സ്റ്റാലിന്) സിനിമയിൽ അഭിനയിക്കാനും രാഷ്ട്രീയവും അറിയാം.
യൂദായിനിധിയുടെ സനാതന ധർമ്മത്തെ പറ്റിയുള്ള വിവാദ പരാമർശം : ഉദയനിധിക്കും പ്രിയങ്ക ഗാര്ഗിക്കുമെതിരെ കേസെടുത്ത് യു പി പോലീസ്
അപ്പൂപ്പന്റെയും അച്ഛന്റെയും മോനായിട്ട് വന്നയാളാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽ നിന്ന് കിളച്ചും ചുമന്നും വന്നതല്ല. അപ്പോൾ കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന പരിപാടി ആർക്കും നല്ലതല്ല,’ കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
നായർ സർവീസ് സൊസൈറ്റി പത്തനാപുരം താലൂക്ക് യുണിയൻ പ്രസിഡന്റും, ഡയറക്ടർ ബോർഡ് അംഗവുമായ ഗണേഷ് കുമാറിനും കൊട്ടാരക്കര യുണിയൻ പ്രസിഡന്റായ ജി. തങ്കപ്പൻ പിള്ളക്കും വടകോട് ശ്രീവാസുദേവൻകോട് മഹാവിഷ്ണു ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം