സനാതന ധർമം ഉൻമൂലനം ചെയ്യണമെന്ന പരാമർശത്തിൽ തമിഴ്നാട് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെയും കോൺഗ്രസ് നേതാവ് പ്രിയങ്ക് ഗാർഖക്കുമെതിരെ കേസെടുത്ത് യു.പി പൊലീസ്. ഉയദനിധി സ്റ്റാലിന്റെ പ്രസ്താവനയെ പിന്തുണച്ചതിനാണ് കർണാടക ഗ്രാമവികസന, പഞ്ചായത്തീരാജ്. ഐടി വകുപ്പ് മന്ത്രി പ്രിയങ്ക് ഗാർഖെക്കെതിരെ കേസെടുത്തിരിക്കുന്നത്.
മതവികാരം വ്രണപ്പെടുത്തൽ, വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത പടർത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിരെ ഐ.പി.സി 295 എ, 153 എ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യു.പിയെ രാംപൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അഭിഭാഷകരായ ഹർഷ് ഗുപ്തയുടെയും രാംസിങ് ലോധിയുടെയും പരാതിയിലാണ് കേസ്. തങ്ങൾ സനാതന ധർമത്തിൽ വിശ്വസിക്കുന്നവരാണെന്നും തങ്ങളുടെ മതവികാരത്തെ ഇരുവരും വ്രണപ്പെടുത്തിയെന്നുമാണ് അഭിഭാഷകരുടെ പരാതിയിൽ പറയുന്നത്. ഇന്നലെ രാത്രിയിലാണ് അഭിഭാഷകർ പരാതി നൽകിയത്.
എന്നാൽ ഉദയനിധി സ്റ്റാലിൻ തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഉദയനിധി സ്റ്റാലിന്റെ ഈ പരാമർശത്തെ പിന്തുണച്ചതോട് കൂടിയാണ് കർണാടകയിലെ മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഗാർഖെ ഈ വിവാദങ്ങളുടെ ഭാഗമാകുന്നത്. ഹൈന്ദവ മതത്തിൽ ചില ജാതീയമായ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട് എന്നും പ്രിയങ്ക് ഗാർഖെ ഉദയനിധിയെ പിന്തുണച്ച് കൊണ്ട് പറഞ്ഞിരുന്നു.
ശനിയാഴ്ചയാണ് തമിഴ്നാട്ടിലെ ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരെ പ്രസംഗിച്ചത്. സനാതന ധർമത്തെ പകർച്ച വ്യാധികൾ ഉൻമൂലനം ചെയ്ത മാതൃകയിൽ തുടച്ചുനീക്കണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഇതിനെതിരെ സംഘപരിവാർ സംഘടനകളിൽ നിന്ന് വലിയ പ്രതിഷേധവും ഉദയനിധി സ്റ്റാലിന്റെ തലക്ക് വിലയിട്ടുകൊണ്ടുള്ള പ്രസ്താവനകളും വന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം