റോഡരികിൽ നിൽക്കുന്ന അന്ധനായ ഒരു യാചകന് മുന്നിലേക്ക് തനിക്ക് അമ്മ തന്നുവിട്ട സാൻഡ്വിച്ചും വെള്ളവും വെച്ചു നീട്ടുന്ന ഒരു കൊച്ചു മിടുക്കി
വിശക്കുന്നവന് ഭക്ഷണം നൽകുന്ന ഒരു മനം കവരുന്ന കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്.
സ്കൂൾ യൂണിഫോം ധരിച്ച് വരുന്ന പെൺകുട്ടി യാചകന്റെ അടുത്തു ചെന്ന് ബാഗിൽ ഉണ്ടായിരുന്ന ടിഫിൻ ബോക്സ് തുറന്ന് സാൻഡ്വിച്ച് നൽകുന്നു. ഒന്നും മനസിലാകാതെ നിന്ന അയാൾക്ക് വിദ്യാർത്ഥിനി അതിന്റെ പൊതി മാറ്റി വായിൽ വെച്ച് നൽകുന്നതും അയാൾ കരയുന്നതും വിഡിയോയിൽ കാണാം
ഹരീഷ് സാല്‍വെയുടെ വിവാഹത്തിൽ ലളിത് മോദിയുടെ സാന്നിധ്യം ചര്‍ച്ചയാകുന്നു
ഇടയ്ക്ക് ഒരു സ്ത്രീ വന്ന് വിദ്യാർത്ഥിനിയോട് കാര്യങ്ങൾ തിരക്കുന്നുണ്ടെങ്കിലും അതൊന്നും അവൾ അത്ര കാര്യമാക്കുന്നില്ല. ഭക്ഷണം കഴിച്ച ശേഷം കുടിക്കാൻ വെള്ളവും നൽകി കൈപിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് പെൺകുട്ടി അവിടെ നിന്നും മടങ്ങുന്നത്. നിമിഷനേരം കൊണ്ട് വൈറലായ വിഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് കമന്റു ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം