അറിയപ്പെടുന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹത്തിലെ അതിഥികളിലെ ലളിത് മോദിയുടെ സാന്നിധ്യം ചര്‍ച്ചയാക്കി പ്രതിപക്ഷം. ഞായറാഴ്ച നടന്ന വിവാഹത്തില്‍ നിത അംബാനി, ലക്ഷ്മി മിത്തല്‍, ലളിത് മോദി, ഉജ്ജ്വല റൌത്ത് അടക്കം പ്രമുഖരുടെ വന്‍ നിരയാണ് പങ്കെടുത്തത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായുള്ള ഉന്നത തല കമ്മിറ്റിയിലെ അംഗമായ ഹരീഷ് സാല്‍വെയുടെ വിവാഹത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായി നാട് വിട്ട ലളിത് മോദി പങ്കെടുത്തത്. ശിവസേന, കോണ്‍ഗ്രസ്, എഎപിയുമാണ് കേന്ദ്രത്തിനെതിരെ സാല്‍വെയുടെ വിവാഹം ആയുധമാക്കിയിട്ടുള്ളത്.
ഇന്ത്യന്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടിയവര്‍ അടക്കമാണ് സാല്‍വെയുടെ വിവാഹത്തില്‍ പങ്കെടുത്തിരിക്കുന്നത്. ആര് ആരെയാണ് സംരക്ഷിക്കുന്നത് എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയത്തിന്റെ കാര്യമില്ലല്ലോയെന്നാണ് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി സമീഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.
Not that I care about sarkari BJP lawyer marrying a third time & then very conveniently waxing eloquent on behalf of Modi government on uniform marriage laws, polygamy etc … but what should concern everyone is the presence of a fugitive who is escaping Indian law as an invitee… https://t.co/Ng83roaDkS
— Priyanka Chaturvedi🇮🇳 (@priyankac19) September 4, 2023
ഉപയോഗ ശൂന്യമായ വസ്ത്തുക്കൾ കൊണ്ട് ശില്പങ്ങൾ നിർമിച്ച് ജെ 20 ഉച്ചകോടിയുടെ അലങ്കാര പണികൾ
നിരവ് മോദി, ലളിത് മോദി എന്നിവരെ കള്ളന്മാരെന്ന് വിളിച്ചതിനാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. ഇതിനെ കോടതിയില്‍ ന്യായീകരിച്ചത് ഹരീഷ് സാല്‍വെയായിരുന്നു. അടുത്തിടെ മോദി സര്‍ക്കാര്‍ രൂപം കൊടുത്ത ഉന്നത തല കമ്മിറ്റിയിലും ഇടം നേടിയ ഹരീഷ് സാല്‍വെ ലളിത് മോദിയേപ്പോലും പിടികിട്ടാപ്പുള്ളിക്കൊപ്പമാണ് ആഘോഷിക്കുന്നതെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിതേഷ് ഷാ വിമര്‍ശിച്ചത്
Rahul Gandhi was disqualified for calling nirav modi,lalit modi thief and Harish salve defend it
Recently modi govt formed high-level committee on ‘One Nation, One Election, Harish Salve who is enjoying with fugitive Lalit Modi is part of that committee pic.twitter.com/o3C0utx7bE— Pritesh Shah (@priteshshah_) September 4, 2023
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം