ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്കോപ്പുകളിലൊന്ന് ചൈന സ്ഥാപിക്കുന്നു. ഈ മാസം പകുതിയോടെ ഇതു പ്രവർത്തിക്കാൻ തുടങ്ങും. ചൈനയിലെ ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചൈന അക്കാദമി ഓഫ് സയൻസസും ചേർന്നാണ് മോസി വൈഡ് ഫീൽഡ് സർവേ ടെലിസ്കോപ് വികസിപ്പിച്ചത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം : സുപ്രീം കോടതി വിധി പറയാൻ മാറ്റി
വടക്കൻ ചൈനയിലെ ഉയർന്ന പ്രദേശമായ ലഘുവിലാണ് ഇത് സ്ഥാപിക്കുന്നത്. തെളിഞ്ഞ മാനവും സ്ഥിരതയുള്ള അന്തരീക്ഷവുമുള്ള സ്ഥലമായതിനാൽ ലെംഘുവിൽ ഒട്ടേറെ ജ്യോതിശ്ശാസ്ത്ര പദ്ധതികൾ നടക്കുന്നുണ്ട്. 2.5 മീറ്റർ വ്യാസമുള്ളതാണ് ടെലിസ്കോപ്. വിദൂര താരാപഥങ്ങളിൽ നിന്നുള്ള നേർത്ത സിഗ്നലുകൾ പോലും പിടിച്ചെടുക്കാൻ ഇതിന് ശേഷിയുണ്ടെന്നാണ് ചൈനീസ് അധികൃതരുടെ വാദം. ചൈനീസ് തത്വചിന്തകനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ മോസിയുടെ പേരാണ് ടെലിസ്കോപ്പിന് നൽകിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം