തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് സെപ്റ്റംബർ 9 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ, തെക്കൻ-മധ്യ ജില്ലകളിലാണ് മഴ ലഭിക്കുന്നതെങ്കിലും, വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുന്നതാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 5 ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
read more റേഷന്‍ വ്യാപാരികള്‍ സെപ്റ്റംബർ 11ന് കടകളടച്ച് പ്രതിഷേധിക്കും
ഇന്നും നാളെയും കടലോര മേഖലയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 55 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റടിക്കാൻ സാധ്യത.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം