കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്ന് മുൻ മന്ത്രി എ.സി മൊയ്തീൻ. ഈ മാസം 11ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് എ.സി മൊയ്തീൻ പറഞ്ഞത്. ഇ.ഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും മൊയ്തീൻ ഹാജരായിരുന്നില്ല. 10 വർഷത്തെ ആദായനികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനാണ് ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തുടർച്ചയായ അവധി കാരണം രേഖകൾ സംഘടിപ്പിക്കാൻ പ്രയാസമുണ്ടെന്നും ഇവ ലഭിച്ചശേഷം മറ്റൊരു തീയതിയിൽ ഹാജരാക്കാമെന്നും ഇ-മെയിൽ വഴി ഇ.ഡിയെ അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്റ്റംബർ നാലിന് വീണ്ടും ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയത്. അന്നും ഹാജരാകാതിരുന്നതോടെയാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്.
വടക്കാഞ്ചേരിയിലെ എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 22 മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി എ സി മൊയ്തീനെന്നാണ് ഇ ഡിയുടെ നിലപാട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ആദ്യത്തെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുൻമന്ത്രി എ.സി മൊയ്തീന്റെ ബിനാമി എന്ന് പറയപ്പെടുന്ന സതീഷ് കുമാർ, ബാങ്ക് മുൻജീവനക്കാരൻ പി.പി. കിരൺ എന്നിവരെയാണ് ഇ.ഡി ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് പി.എം.എൽ.എ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരുവരെയും വെള്ളിയാഴ്ച വരെ ഇ. ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രണ്ടാം പ്രതി പി.പി. കിരൺ 24 കോടി രൂപ ബാങ്കിൽ നിന്ന് തട്ടിയെടുത്ത് അതിൽ 14 കോടി സതീഷ് കുമാറിന് കൈമാറിയതായുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. സതീഷ് കുമാറിന് ഉന്നത സ്വാധീനമുള്ള വ്യക്തികളുമായി അടുത്ത ബന്ധമെന്നും ഇ.ഡി ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം