കോഴിക്കോട്: മാധ്യമ പ്രവർത്തകരുടെ സംഘടനയായ പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേർണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നാല് അവാർഡുകളാണ് പ്രഖ്യാപിച്ചത്.
ജനകീയ -സാമൂഹ്യ വിഷയങ്ങളിൽ വാർത്തകൾ നൽകി ജനമനസിൽ ഇടം പിടിച്ച മാവൂർ പ്രസ്ക്ലബ്ബിനെയാണ് ‘പബ്ലിക് റിലേഷൻസ് എക്സലൻസ്’നുള്ള
അവാർഡിന് തിരഞ്ഞെടുത്തത്. കോവിഡ് മഹാമാരിയുടെ കാലത്തും ചാത്തമംഗലം പാഴൂരിൽ നിപ്പ മരണം സ്ഥിരീകരിച്ചപ്പോഴും വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതിലുപരി സമൂഹത്തിന്റെ പ്രയാസം കണക്കിലെടുത്ത് അവർക്കിടയിലേക്ക് സഹായം എത്തിക്കാൻ മുന്നിട്ടിറങ്ങിയ മാവൂർ പ്രസ് ക്ലബ്ബിന്റെ
സന്നദ്ധ സേവന മികവ് കൂടി അവാർഡിന് പരിഗണിച്ചു.
ഇരുപത്തി ഏഴ് വർഷം അച്ചടി ദ്യശ്യമാധ്യമ മേഖലയിൽ പ്രവർത്തിച്ചു വരുന്ന രജിത് മാവൂർ നിലവിൽ കോഴിക്കോട് വിഷൻ റിപ്പോർട്ടർ, 24 ന്യൂസ്, മനോരമ ന്യൂസ് സ്ട്രിംഗർ, ജനയുഗം കുന്ദമംഗലം ഏരിയ ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. രജിത് മാവൂരിനെ ബെസ്റ്റ് ടി വി ചാനൽ റിപ്പോർട്ടറായും
അച്ചടി മാധ്യമ വിഭാഗത്തില്‍ നിന്ന് മികച്ച റിപ്പോര്‍ട്ടറായി കേരള കൗമുദി, മാവൂർ മീഡിയ എന്നീ മാധ്യമങ്ങളുടെ റിപ്പോർട്ടറായ ശൈലേഷ് അമലാപുരിയേയും ഡിജിറ്റൽ വിഭാഗത്തിൽ നിന്ന് എടവണ്ണപ്പാറ ന്യൂസിന്റെ നൗഷാദ് വട്ടപ്പാറ എന്നിവരെയും തിരഞ്ഞെടുത്തു.
അവാർഡുകൾ ഇ ടി മുഹമ്മദ് ബഷീർ എം പി കൈമാറുമെന്ന് പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേർണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് അഡ്വ.കെ ബി അനൂപ്, സെക്രട്ടറി ഡോ. സി കെ ഷമീം, ട്രഷറർ ടി ശ്രീലക്ഷ്മി, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ.തനൂജ ഗുരുവായൂർ,
എൻ കെ സുബൈർ, വൈസ് പ്രസിഡന്റ് പി രീഷ്മ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അവാർഡുകൾ ഇ ടി മുഹമ്മദ് ബഷീർ എം പി കൈമാറുമെന്ന് പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേർണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് അഡ്വ.കെ ബി അനൂപ്, സെക്രട്ടറി ഡോ. സി കെ ഷമീം, ട്രഷറർ ടി ശ്രീലക്ഷ്മി, ജോയിന്റ് സെക്രട്ടറിമാരായ അഡ്വ.തനൂജ ഗുരുവായൂർ, എൻ കെ സുബൈർ, വൈസ് പ്രസിഡന്റ് പി രീഷ്മ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം