2020 ജൂണ്‍ ഒന്നിനായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള കുറഞ്ഞ പ്രായപരിധി പ്രഖ്യാപിച്ച് കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. പ്രീസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും ജൂണ്‍ 1, 2023ന് മുൻപ് ആറ് വയസ്സ് തികയാത്ത കുട്ടികളുടെ മാതാപിതാക്കളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പ്രീസ്‌കൂളില്‍ അയയ്ക്കുന്നത് നിയമവിരുദ്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി. 2023-24 അധ്യയന വര്‍ഷത്തെ ഒന്നാം ക്ലാസിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി ആറ് വയസ്സാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു കൂട്ടം മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ജസ്റ്റിസ് എന്‍ വി അഞ്ചാരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ വിദ്യാലയത്തില്‍ അയയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയായിരുന്നു. കുട്ടികളെ പ്രീസ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നത് പരാതിക്കാരായ മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള നിയമവിരുദ്ധമായ പ്രവൃത്തിയാണെന്നും ബെഞ്ച് വിമർശിച്ചു.
2012 ഫെബ്രുവരി 18ന് ഗുജറാത്തില്‍ നടപ്പിലാക്കിയ ആര്‍ടിഇ ചട്ടം 2012 പ്രകാരം മൂന്ന് വയസ്സ് തികയാത്ത കുട്ടികളെ പ്രീസ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. എന്നാല്‍ ഹര്‍ജിക്കാരായ മാതാപിതാക്കൾ കുട്ടികൾക്ക് മൂന്ന് തികയുന്നതിന് മുൻപേ പ്രീസ്‌കൂളില്‍ ചേര്‍ത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം