തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഓവിയ. ബിഗ്ബോസിന്റെ തമിഴ്പതിപ്പിലൂടെയാണ് ഒവിയ തമിഴര്‍ക്ക് സുപരിചിതയായത്. ബിഗ്ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ഓവിയ ബിഗ് ബോസ് ഹൗസില്‍ ആത്മഹത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു.
പിന്നീട് താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്നും ജീവിക്കാന്‍ വേണ്ടി തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്നും ഓവിയ തുറന്നു പറഞ്ഞിരുന്നു. ഞാന്‍ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാന്‍ എന്നില്‍ തന്നെ പൂര്‍ണ്ണയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു.
മലയാളിയായ ഓവിയ ടെലിവിഷന്‍ അവതാരകയായാണ് സ്ക്രീനിലെത്തിയത്. പിന്നീട് നടിയായി തമിഴ് സിനിമാലോകത്തേക്ക് എത്തി. തമിഴ് ബിഗ്ബോസ് ഷോയുടെ മുഖം തന്നെയായിരുന്നു ഓവിയ. സിനിമകളില്‍ ചെറിയ വേഷങ്ങളിലും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലും താരം സജീവമാണ്.
also read.. പേടി തോന്നാറുണ്ട്; തുറന്ന് പറഞ്ഞ് മമിത
ഇപ്പോള്‍ തന്റെ പുതിയ വെബ് സീരീസായ ചൂയിംഗത്തിന്റെ പ്രമോഷന് തിരക്കുകളിലാണ് ഓവിയ. ഇതിനിടെ താരം നല്കിയ പുതിയൊരു അഭിമുഖമാണ് വൈറലാകുന്നത്. ഒരു ചോദ്യത്തിന് ഓവിയ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഏറ്റവും ഇഷ്ടടപ്പെട്ട വസ്ത്രം ഏതാണ്, എന്ത് ധരിച്ചാലാണ് കംഫര്‍ട്ട് എന്ന് ചോദിച്ചപ്പോഴാണ് താരം അത്ഭുതപ്പെടുത്തുന്ന മറുപടി നല്‍കിയത്.
‘എനിക്ക് തുണി ഒന്നും ഇല്ലെങ്കില്‍ അത്രയും സന്തോഷം’ എന്നാണ് ഓവിയ പറയുന്നത്. എന്റെ അഭിപ്രായത്തില്‍ എല്ലാവരും ഒന്നുമില്ലാതെ നടക്കണം. അതാവുമ്പോള്‍ വളരെ ഫ്രീ ആണല്ലോ, യാതൊരു പ്രശ്നവും ഇല്ലല്ലോ’- എന്നും ചിരിച്ചു കൊണ്ട് ഓവിയ പറഞ്ഞു. കൂടാതെ, കാര്യമായി പറഞ്ഞാല്‍, ആരെയും ഇംപ്രസ് ചെയ്യിപ്പിക്കാന്‍ വേണ്ടി താന്‍ വസ്ത്രം ധരിക്കാറില്ല.
ഏതെങ്കിലും ഫംഗ്ഷന് പോകുമ്പോഴും, ഇന്റര്‍വ്യൂവിന് പോകുമ്പോഴും പ്രത്യേകം കോസ്റ്റ്യൂം സെറ്റ് ചെയ്യാറുണ്ട്. പക്ഷെ അതാരേയും തൃപ്തിപ്പെടുത്താനല്ല. തന്റെ ആഗ്രഹം ആണെന്നും ഓവിയ പറയുന്നു. ഏത് വസ്ത്രമാകട്ടെ, ബിക്കിനിയോ, സാരിയോ ഏത് വേഷം ധരിച്ചാലും അവനവന് കംഫര്‍ട്ട് ആകണം എന്നതാണ് പ്രധാനം.
ധരിച്ച വേഷത്തില്‍ നമ്മള് കംഫര്‍ട്ട് അല്ലെങ്കില്‍ അത് കാണുന്നവര്‍ക്കും ആ അണ്‍കംഫര്‍ട്ട് ഫീല്‍ ചെയ്യുമെന്നും ഓവിയ വിശദീകരിച്ചു. തനിക്ക് ജീവിതത്തില്‍ ഒന്നിനെയും പേടിയില്ല. എനിക്കൊരു പ്രശ്നം വന്നാല്‍ മറ്റൊരാളെ ആശ്രയിക്കാറില്ല എന്നും താരം വെളിപ്പെടുത്തി.
മരണത്തെ പോലും താന്‍ ഭയക്കുന്നില്ല, അതിനപ്പുറം എന്താണ് വേണ്ടതെന്നും തന്റെ പ്രശ്നങ്ങള്‍ ആരോടും പറയാറില്ല. അതില്‍ തനിക്ക് താല്പര്യവുമില്ല. അഥവാ എന്തെങ്കിലും പ്രശ്നത്തില്‍ പെട്ടുപോയാല്‍ പോലീസിനെ വിളിച്ച് പരിഹരിക്കും എന്നല്ലാതെ മറ്റൊരാളെ വിശ്വാസമില്ലെന്നും ഓവിയ പറഞ്ഞു.
താന്‍ ശരീര സൗന്ദര്യത്തിനോ, മുഖ സൗന്ദര്യത്തിനോ സംരക്ഷണം നല്കാന് വേണ്ടി താന്‍ ഒന്നും ചെയ്യാറില്ല. ഗോ വിത്ത് ദ ഫ്ളോ എന്നാണ് തന്റെ രീതിയന്നും ഓവിയ വിശദീകരിച്ചു.
തനിക്ക് എല്ലാം നാച്വറലാണ്. ഒരു പ്ലാസ്റ്റിക് സര്‍ജ്ജറിയും ചെയ്തിട്ടില്ല. നന്നായി ഭക്ഷണം കഴിക്കും, നന്നായി ഉറങ്ങും. കൃത്രിമമായി എന്തെങ്കിലും ചെയ്താല്‍ അതിലൊരു തൃപ്തി ലഭിക്കില്ലെന്നും ഓവിയ വ്യക്തമാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം