ശരീര സംരക്ഷണത്തിൽ ഏവർക്കും അറിയാനും പിന്തുടരാനും ആഗ്രഹം സെലിബ്രിറ്റികളുടെ ബ്യൂട്ടി ടിപ്പുകളാണ്. പ്രായം 40 കഴിഞ്ഞാലും 20ന്റെ ശോഭ തോന്നിപ്പിക്കുന്ന താരങ്ങളെ കണ്ട് അതുപോലെയാകാൻ പരിശ്രമിക്കുന്നവരും കുറവല്ല.ബോളിവുഡിന്റെ താര സുന്ദരി ശിൽപ്പ ഷെട്ടി തന്റെ ബ്യൂട്ടി ടിപ്പുകൾ വെളിപ്പെടുത്തുകയുണ്ടായി.
ചർമ്മത്തിന് പുറത്തുനിന്നുള്ള സംരക്ഷണം മാത്രമല്ല ഉള്ളിൽ നിന്നുള്ള പരിപാലനവും അത്യാവശ്യമാണെന്നാണ് ശിൽപ്പ ഒരഭിമുഖത്തിൽ പറഞ്ഞത്. തന്റെ 48-ാം വയസിലും 25-കാരിയായി തോന്നിപ്പിക്കുന്നതിന്റെ പിന്നിലെ രഹസ്യം ഇങ്ങനെ…..
പ്രഭാത പാനീയം
നമ്മുടെ ചർമ്മത്തിന് വേണ്ടി എന്ത് പരിരക്ഷ നൽകുകയാണെങ്കിലും അത് ഉള്ളിൽ നിന്ന് വേണം. ഒരു ദിവസം തുടങ്ങുന്നത് തന്നെ വെള്ളം കുടിച്ചാണ്. ചെറുചൂടു വെള്ളത്തിൽ രണ്ട് നെല്ലിക്കയുടെ നീര് ചേർത്താണ് ദിനവും കുടിക്കുന്നത്. നെല്ലിക്കയിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇത് മുടിക്കും ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ്.
മോയ്സ്ചറൈസർ നിർബന്ധം
മേക്കപ്പിനേക്കാൾ മുൻഗണന എപ്പോഴും മോയ്സ്ചറൈസറിന് കൊടുക്കുക. എത്ര തിരക്കിലാണങ്കിലും അതിന് സമയം കണ്ടെത്തിയിരിക്കും. കുളി കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് മോയ്സ്ചറൈസർ പുരട്ടുക എന്ന ജോലിയാണ്. മുഖം മുതൽ കാൽപാദം വരെ അതുപയോഗിക്കാൻ മറക്കാറില്ല.
വർക്കൗട്ട് ദിനവും
48 അല്ല ഇനി വയസ് 60 ആയാലും ചെറുപ്പക്കാരിയായി തോന്നണമെങ്കിൽ വ്യായാമം അത്യാവശ്യമാണ്. ഒരു ദിവസം പോലും അതിന് മുടക്ക് വരുത്തില്ല. അതിനാണ് കൂടുതൽ പ്രധാന്യം കൊടുക്കുന്നതെന്നും ശിൽപ്പ പറയുന്നു. യോഗയാണ് ശിൽപ്പയുടെ സൗന്ദര്യത്തിന്റെ രഹസ്യം. അപകടത്തിൽ പരിക്ക് പറ്റി വീൽചെയറിലായ സമയത്തും നടി തന്നെക്കൊണ്ടാകുന്ന രീതിയിൽ യോഗയും വ്യായാമവും ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വീട്ടിലെത്തിയാൽ മേക്കപ്പ് വേണ്ട
എത്ര വൈകിയെന്നും പറഞ്ഞാലും കിടക്കുന്നതിന് മുൻപ് മുഖം ക്ലിയറായിരിക്കണം. മേക്കപ്പ് എല്ലാം കളഞ്ഞു വേണം കിടക്കാൻ തയ്യാറാകാന്. വെളിച്ചെണ്ണയും ഒലിവ് ഓയിലും പഞ്ഞിയിൽ മുക്കി തുടച്ചാണ് തന്റെ മേക്കപ്പ് തുടച്ചു കളയുന്നതെന്ന് ശിൽപ്പ പറയുന്നു. ഇത് ചർമ്മത്തിന് രാത്രി മുഴുവൻ ഈർപ്പം നൽകാൻ സഹായിക്കും.
ഫീൽ ഗുഡ്, ലുക്ക് ഗുഡ്
പ്രായമാകുന്നുണ്ടല്ലോ എന്ന ഭയം ഇല്ല, അങ്ങനെയായാൽ തന്നെ മനസ് തളർന്നു പോകും. നാം എങ്ങനെയിരിക്കുന്നുവോ അതിൽ സന്തോഷിക്കുക. അത് തന്നെ ശരീരത്തിന് ഗുണം നൽകും. മുടിയാണ് തിളക്കത്തിന് മറ്റൊരു കാരണം. മുടി ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. രണ്ട് ദിവസം കൂടുമ്പോൾ മുടി ബ്ലോ ഡ്രൈ ചെയ്യാറുണ്ടെന്നും ശിൽപ്പ ഷെട്ടി പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം