കോട്ടയം: പുതുപ്പള്ളിയിൽ വോട്ടിങ് യന്ത്രത്തിന്റെ വേഗത കുറഞ്ഞതിനാൽ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും, അവർക്ക് സമയം നീട്ടി നൽകണമെന്നും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. മൂന്നു മണിക്കൂർ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാള്‍ക്ക് വോട്ടുചെയ്യാൻ 5 മിനിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വോട്ടിങ് യന്ത്രം സ്ലോ ആണെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. എന്താണു കാരണമെന്നു ചോദിച്ചാല്‍ അതിന് ഉത്തരമില്ല. 31 ബൂത്തുകളില്‍ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. രാവിലെ മുതല്‍ റിട്ടേണിങ് ഓഫീസറോട് പറഞ്ഞിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടേയും അവകാശമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഗുണ്ടകള്‍ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എട്ടു പഞ്ചായത്തുകളിലും നിരവധി പേർ വോട്ടുചെയ്യാനാകാതെ മടങ്ങി. പരാതി അറിഞ്ഞ് ചോദിക്കാനെത്തിയ തന്നെ ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം പല ബൂത്തുകളിലും വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ്. ബൂത്തുകളിൽ എത്തിയവർക്ക് വോട്ടു ചെയ്യാനുള്ള അവസരം നല്‍കുമെന്ന് അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം