അനധികൃത സ്വത്തുസമ്പാദന കേസിൽ പ്രതികളായിരുന്ന വി കെ ശശികലയ്ക്കും ബന്ധു ഇളവരശിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കർണാടക ലോകായുകത കോടതി. അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ ജയിൽ മേധാവിക്ക് കൈക്കൂലി നൽകി വിഐപി പരിഗണന അനുഭവിച്ച കേസിലാണ് ജാമ്യമില്ലാ അറസ്റ്റുവാറന്റ്.
ഒക്ടോബർ അഞ്ചിന് ശശികലയും ഇളവരശിയും കോടതിയിൽ നേരിട്ട് ഹാജരാകണം. കർണാടക സർക്കാരിന് കീഴിലുള്ള അഴിമതി വിരുദ്ധ ബ്യുറോ അന്വേഷിച്ച കേസാണ് ജയിലിലെ വിഐപി പരിഗണന. 2017 ൽ ആയിരുന്നു അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികലയും ഇളവരശിയും ജയലളിതയുടെ ദത്തുപുത്രൻ സുധാകറും പരപ്പന അഗ്രഹാര ജയിലിൽ അടക്കപ്പെട്ടത്.
അനധികൃത സ്വത്തുസമ്പാദന കേസിൽ പ്രതികളായിരുന്ന വി കെ ശശികലയ്ക്കും ബന്ധു ഇളവരശിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കർണാടക ലോകായുകത കോടതി. അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ ജയിൽ മേധാവിക്ക് കൈക്കൂലി നൽകി വിഐപി പരിഗണന അനുഭവിച്ച കേസിലാണ് ജാമ്യമില്ലാ അറസ്റ്റുവാറന്റ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം