തൃശൂര്‍: പീച്ചി റിസര്‍വോയറിലെ ആനവാരിയില്‍ തോണി മറിഞ്ഞു മൂന്നുപേരെ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. അറുമുഖന്റെ മകൻ അജിത്ത് (21), പോള്‍സണ്‍ മകൻ വിപിൻ(26), ഹനീഫ മകൻ നൗഷാദ്(24) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോട് കൂടിയായിരുന്നു അപകടം. വഞ്ചി അപകടത്തില്‍പെടുമ്ബോള്‍ നാല് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ്, സ്കൂബ ഡൈവേഴ്സ്, എൻ ഡി ആര് എഫ് സംഘം തുടങ്ങിയവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മരുതുകുഴിയിൽനിന്ന് യാത്രതുടങ്ങിയ സംഘം ആനവാരിയിൽ തോണി അടുപ്പിച്ചിരുന്നു. തുഴഞ്ഞ് ക്ഷീണിച്ചു എന്നു പറഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്ന ശിവപ്രസാദ് അൽപസമയം കരയിലേക്കു കയറി. തോണിയുമായി യാത്ര തുടർന്ന മറ്റുമൂന്നുപേരും അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് ശിവപ്രസാദ് നാട്ടുകാരെ അറിയിച്ചത്.
അപകടം ഉണ്ടായ സ്ഥലത്തുനിന്ന് വാഹനം കിട്ടുന്ന സ്ഥലത്തെത്താൻ ഒരു കിലോമീറ്റർ നടക്കണം. ശിവപ്രസാദ് എത്തി വിവരം പറഞ്ഞപ്പോൾ നാട്ടുകാരും ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാൽ ഇരുട്ടിയതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാവുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം