തിരുവനന്തപുരം: ഇന്ന് സെപ്റ്റംബർ 5,അധ്യാപകദിനം. സ്വന്തം അച്ഛന് അധ്യാപക ദിനാശംസകൾ നേർന്ന് മക്കൾ. തിരുവനന്തപുരം മോഡൽ ബി എച്ച്.എസ്.എസ് സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്ററായ എൻ വേണുവിന് നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് മക്കളുടെ കുറിപ്പ്. ‘സ്വയമേ പ്രകാശിക്കുന്നതും മറ്റുള്ളവയെ പ്രകാശിപ്പിക്കുന്നതും എന്തോ, അത് ദൈവമാണ്!’ എന്നാണ് അച്ഛനെക്കുറിച്ച് മക്കളായ ഡോ.ജ്യോതി, ഡോ.അരുണ, ഡോ.അരുൺ എന്നിവർ പറയുന്നത്. എല്ലാ കാര്യങ്ങളിലും ഒപ്പം നിന്ന് ഒരുപാട് സ്നേഹിച്ച് ഞങ്ങളെ ഞങ്ങളായി ഉരുവാക്കി തീർത്ത മനുഷ്യനാണ് അച്ഛനെന്ന് അവർ പറയുന്നു.
‘എന്ത് സമ്പാദിച്ചു’ എന്ന ചോദ്യത്തിന് മുന്നിൽ, ‘ഈ മൂന്ന് മക്കളാണ് ഞങ്ങളുടെ സമ്പാദ്യം’ എന്ന് പറയുന്ന റിട്ട. തപാൽ വകുപ്പ് ഉദ്യോഗസ്ഥ അമ്മ സൂര്യകുമാരിയ്ക്കും ഈ ദിനത്തിൽ മക്കൾ നന്ദി അറിയിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
ഇന്ന് സെപ്റ്റംബർ 5, അദ്‌ധ്യാപകദിനം. എന്റെ ലോകം രൂപപ്പെടുത്തിയ എന്റെ അദ്ധ്യാപകന് ഞാൻ നന്ദി പറയേണ്ടതുണ്ട്. അച്ഛൻ, ശ്രീ എൻ വേണു തിരുവനന്തപുരം മോഡൽ ബി എച്ച്.എസ്.എസ് സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്ററാണ്. ഞങ്ങളുടെ പഠന കാര്യത്തിലും എല്ലാ കാര്യങ്ങളിലും തന്നെ കൂടെ നിന്ന് സ്നേഹിച്ച്, ഒരുപാട് സ്നേഹിച്ച് ഞങ്ങളെ ഞങ്ങളായി ഉരുവാക്കി തീർത്ത മനുഷ്യനാണ്. ‘എന്ത് സമ്പാദിച്ചു’ എന്ന ചോദ്യത്തിന് മുന്നിൽ, ‘ഈ മൂന്ന് മക്കളാണ് ഞങ്ങളുടെ സമ്പാദ്യം’ എന്ന് ഞങ്ങളെ ചൂണ്ടി പറയുന്ന അമ്മയും (ശ്രീമതി. സൂര്യകുമാരി, റിട്ട. തപാൽ വകുപ്പ്, തിരുവനന്തപുരം) അച്ഛനും നൽകിയ സ്നേഹമുള്ള ലോകത്തോടും കൂടിയാണ് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്.
ഒരു പാട് സ്നേഹം, ബഹുമാനം!
നന്ദി – വഴികാട്ടിയായതിന്, സ്നേഹമായതിന്, ഞങ്ങളുടെ ദൈവമായതിന്!
‘സ്വയമേ പ്രകാശിക്കുന്നതും മറ്റുള്ളവയെ പ്രകാശിപ്പിക്കുന്നതും എന്തോ, അത് ദൈവമാണ്!’
എന്ന്
സസ്നേഹം
– ഡോ.ജ്യോതി എസ് വേണു (MBBS, BHMS, MD – AIIMS il പിജി വിദ്യാർത്ഥിനി)
-ഡോ.അരുണ എസ് വേണു (MBBS, MPH, ശ്രീ ചിത്രയിൽ PhD വിദ്യാർത്ഥിനി, WHO യിൽ Surveillance Medical Officer ആയി തിരഞ്ഞെടുക്കപ്പെട്ടു)
– ഡോ.അരുൺ എസ് വേണു (BAMS, MPH – ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ വിദ്യാർത്ഥി)
അച്ഛാ, അച്ഛൻ ഞങ്ങളിൽ പകർന്നു നൽകിയ വിദ്യാഭ്യാസത്തിന്റെയും സേവനത്തിന്റെയും പാരമ്പര്യം ഞങ്ങൾ മുന്നോട്ട് കൊണ്ട് പോവുക തന്നെ ചെയ്യും
അദ്ധ്യാപകദിനാശംസകൾ ❤️
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം